Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാവ്യ ഇനി ‘ഷി ടാക്സി’ ഡ്രൈവർ

kavya madhavan കാവ്യാ മാധവൻ

കാവ്യ മാധവൻ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിവരുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ലാസ്റ്റ് ബെൽ എന്ന ചിത്രത്തിലൂടെയാണ് കാവ്യ തിരിച്ചെത്തുന്നതെന്നായിരുന്നു വാർത്തകളിലെ പരാമർശമെങ്കിലും കാവ്യയുടെ തിരിച്ചു വരവ് ആ സിനിമയിലൂടെയല്ലെന്ന് വ്യക്തമായി. കാവ്യയുടെ പുതിയ ചിത്രമാണ് ഷീ ടാക്സി. സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ടാക്സി ഡ്രൈവറായാണ് കാവ്യ എത്തുന്നത്.

അടുത്തമാസം ചിത്രീകരണം തുടങ്ങുന്ന ചിത്രം ജനുവരി ആദ്യം തിയറ്ററുകളിലെത്തും. അനൂപ് മേനോൻ ആദ്യമായി കാവ്യയുടെ നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ദേവയാനി എന്ന ഷീ ടാക്സി ഡ്രൈവറായാണ് കാവ്യ ചിത്രത്തിലെത്തുക.

കോളജ് വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളെയുമായി ടാക്സിയിൽ ഓട്ടം പോകുന്നു. അനൂപ് മേനോനൊപ്പം സുരാജ് വെഞ്ഞാറമൂട്, പി. ബാലചന്ദ്രൻ, നോബി എന്നിവരും ചിത്രത്തിൽ പ്രധാനതാരങ്ങളാകുന്നു. ഈനാൽവർ സംഘവും ഒരു യാത്രയിലാണ്. ഈ യാത്രയിൽ ഈ രണ്ടു കൂട്ടരും കൂട്ടിമുട്ടുന്നതും പിന്നീട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ഒരു ട്രാവൽ മൂവിയാണ് ഷീ ടാക്സി. സംവിധായകനായ സജി സുരേന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

വനിതാ ഡ്രൈവർമാരെ അണിനിരത്തി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ഷീ ടാക്സി എന്ന സംരംഭം കൊച്ചിയിൽ ഹിറ്റായി കോഴിക്കോട്ടേക്കും ഓട്ടത്തിനൊരുങ്ങവേയാണ് സജി സുരേന്ദ്രൻ ഈ പ്രമേയത്തിൽ ഷീ ടാക്സി എന്ന ഒരു സിനിമക്ക് തുടക്കം കുറിക്കുന്നത്. മഞ്ജുവാര്യർ ബ്രാൻഡ് അംബാസഡറായ ഷീ ടാക്സി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് വൻ വിജയമാണ്. സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പുരയുമാണ് ഷീ ടാക്സിയെ സിനിമയാക്കുന്നത്.

അൻസിബ ഹസൻ, ഗണേഷ് കുമാർ, ബൈജു എന്നിവരാണ് മറ്റുതാരങ്ങൾ. അനിൽ നായർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ബിജിപാൽ സംഗീതം പകരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.