Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ പ്രണയം വീട്ടുകാർ എതിർക്കില്ല: കീർത്തി

keerthi

തമിഴകത്തെ തിരക്കേറിയ നായികയാണ് കീർത്തി. തമിഴിലാണെങ്കിൽ കൂടി ഗ്ലാമർവേഷങ്ങളിൽ പോകാതെ മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുത്താണ് നടി ആരാധകരുടെ ഇഷ്ടം സ്വന്തമാക്കിയത്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും കീര്‍ത്തി പറയുകയുണ്ടായി. താന്‍ പ്രണയിച്ചാല്‍ വീട്ടില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും തന്റെ പ്രണയത്തിന് വീട്ടുകാരുടെ പിന്തുണയുണ്ടാകുമെന്നും കീര്‍ത്തി പറയുന്നു. എന്തെന്നാല്‍ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹിതരായവരാണ്. എന്നാൽ തനിക്ക് പ്രണയമില്ലെന്നും ഇപ്പോൾ സിനിമയാണ് തന്റെ മനസ്സിലെന്നും കീർത്തി പറഞ്ഞു.

ധനുഷിനൊപ്പമുള്ള തൊഡാരി, ശിവകാര്‍ത്തികേയനൊപ്പമുള്ള റെമോ എന്നീ ചിത്രങ്ങൾ ഉടൻ റിലീസിനെത്തും. വിജയ് നായകനാകുന്ന പുതിയ ചിത്രത്തിലും കീർത്തിയാണ് നായിക.