Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിസ്മത്തിനോട് ഇഷ്ടം കൂടുന്നു; നാളെ മുതൽ 109 തിയറ്ററുകളിൽ

kismath-movie

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന കിസ്മത്ത് നാളെ മുതൽ 109 തിയറ്ററുകളിൽ. 43 തിയറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. മള്‍ട്ടിപ്‌ളെക്‌സിലും സാധാരണ തിയറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കൂടുതല്‍ തിയറ്ററുകളിലേക്ക് സിനിമ എത്താൻ കാരണമായത്.

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത് ചിത്രം പൊന്നാനിയിലെ ഒരു ദളിത്-മുസ്‌ളീം പ്രണയിനികളുടെ കഥയാണ് പറയുന്നത്. ലാൽ ജോസിന്റെ എൽജെ ഫിലിംസ് ആയിരുന്നു ചിത്രം വിതരണത്തിനെടുത്തത്.

യുവതാരം ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ശ്രുതി മേനോൻ ആയിരുന്നു നായിക. വിനയ് ഫോർട്ട് പൊലീസ് വേഷത്തിലെത്തുന്നു.