Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരവൂര്‍ ദുരന്തം; പൊള്ളലേറ്റവർക്ക് സൗജന്യ മരുന്ന് വിതരണം ചെയ്ത് മമ്മൂട്ടി

mammootty-latest മമ്മൂട്ടി

പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരിതത്തില്‍ അപകടം പറ്റിയവര്‍ക്ക് സൗജന്യ മരുന്ന് വിതരണം ചെയ്തു കൊണ്ട് മമ്മൂട്ടി. അദ്ദേഹത്തിന്റെ കൂടെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ കമ്പനിയുടെ മരുന്നുകള്‍ ജീവനക്കാര്‍ വിതരണം ചെയ്യുമെന്ന് മമ്മൂട്ടി അറിയിച്ചു. പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനത്തിന്റെ പൊള്ളലിനുള്ള മരുന്നുകളാണ് വിതരണം ചെയ്യുന്നത്.

പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്‍ക്കണമെന്നും മമ്മൂട്ടി പറയുന്നു.അപകടത്തില്‍ ജീവന്‍നഷ്ടമായവര്‍ക്ക് ആദരാജ്ഞലികളും മമ്മൂട്ടി അറിയിച്ചു.

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം– കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നതാണ്. ജീവന്‍നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍, അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.

ഞങ്ങളുടെ ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.