Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല ജയിലിൽ; സന്തോഷം പ്രകടിപ്പിച്ച് സിനിമാതാരങ്ങൾ

kollywood-sasikala

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയ്ക്കു സുപ്രീം കോടതിയിൽനിന്നു തിരിച്ചടി. വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ശശികലയ്ക്ക് നാലു വർഷം തടവു ശിക്ഷയും പത്തുകോടി രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ബെംഗളൂരു വിചാരണക്കോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി. ഇവരെ വെറുതെവിട്ട കർണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിർണായക വിധി. തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കാൻ ശശികല ശ്രമിക്കുന്നതിനിടെയാണ് രാഷ്ട്രീയമായി 21 വർഷത്തോളം ചർച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തിൽ ശശികലയ്ക്ക് 10 വർഷത്തേക്കു തിരഞ്ഞെടുപ്പിൽ മൽസരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽനിന്നു മൽസരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.

കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ്താരങ്ങളും.

ഖുശ്ബു–തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്റെ നാട് സുരക്ഷിതമായി. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഭീഷണയില്‍ നിന്നാണ് രക്ഷപ്പെട്ടിരിക്കുന്നത്.

സുന്ദർസി– തമിഴ്നാട്ടിലെ ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല വാലന്റൈൻ സമ്മാനമാണ് സുപ്രീംകോടതി നൽകിയത്. ആളുകൾക്ക് ഇനി ഭയമില്ലാതെ ദീർഘശ്വാസം വിടാം.

പ്രകാശ് രാജ്– ഇതൊരിക്കലും ഒരു അവസാനമല്ല. വൃത്തിയാക്കൽ ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. ഇനിയും തുടരുവാനുണ്ട്.

രാധിക ശരത്കുമാർ– മെഗാസീരിയലുകൾക്ക് വലിയൊരു മത്സരമാകും

സിദ്ധാർഥ്–തമിഴ്നാടിന് മിനിമം ഗാരണ്ടി

ഐശ്വര്യ രാജേഷ്– അങ്ങനെ എല്ലാത്തിനും അവസാനമായി.

അരവിന്ദ് സ്വാമി– നമ്മുടെ കാവൽ മുഖ്യമന്ത്രി ഇന്ന് ഓഫീസിൽ പോയി, എംഎൽഎമാർക്കൊരു നിർദ്ദേശം കൊടുക്കുന്നത് എനിക്കൊന്ന് കാണണമായിരുന്നു.

ഗൗതമി–‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോര.

Your Rating: