Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവഞ്ചൂരിനോടു ക്ഷമ ചോദിക്കുന്നു:കോട്ടയം നസീർ

kottayam-nazeer

സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ അവതരിപ്പിച്ച കോമഡി ഷോയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിക്കുംവിധം ഹാസ്യം അവതരിപ്പിച്ചതിൽ കോട്ടയം നസീർ, മന്ത്രിയോടു മാപ്പുപറഞ്ഞു. സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെക്കുറിച്ച് അത്രയും പറയേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയെന്നു നസീർ പറഞ്ഞു. ഹാസ്യപരിപാടി മൂലം മന്ത്രിക്കു വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും ഫോൺചെയ്തു പറഞ്ഞതായി നസീർ അറിയിച്ചു.

സംഭവത്തെക്കുറിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ– തിരുവനന്തപുരത്ത് 250 പേർക്കു മാത്രം ഇരിക്കാവുന്ന ഹാളിൽനിന്നു കോട്ടയത്ത് പതിനായിരങ്ങൾക്ക് ആസ്വദിക്കാവുന്ന പൊതുവേദിയിലേക്കു ഞാൻ സിനിമാ അവാർഡ്നിശ കൊണ്ടുവന്നു. ഞാൻകൂടി ഇരുന്ന സമ്മേളനത്തിൽ, എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടിൽ കാണിച്ച അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്ലല്ലോ? എന്നെ അറിയാവുന്ന പാവങ്ങൾ എനിക്കുതന്ന സർട്ടിഫിക്കറ്റാണു നിശ്ശബ്ദമായി പ്രതിഷേധിച്ച ആ സദസ്സ്. പലരും പറഞ്ഞു പ്രതികരിക്കണമെന്നൊക്കെ. പൊതുപ്രവർത്തനത്തിൽ അങ്ങനെ പ്രതികരിക്കാൻ പാടില്ലെന്നാണ് എന്റെ ചിന്ത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.