Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടമായത് പാരഡിയുടെ സുൽത്താനെ: കോട്ടയം നസീർ

nazeer-rajappan

പാരഡിയുടെ സുൽത്താൻ എന്നു തന്നെ രാജപ്പൻ ചേട്ടനെ വിശേഷിപ്പിക്കാം. ഒരുകാലട്ടത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയിരുന്ന കാസറ്റ് രാജപ്പൻ ചേട്ടന്റേത് ആയിരുന്നു. അദ്ദേഹത്തിന്റെ അമിട്ട് എന്ന പാരഡി കാസറ്റ് അന്നത്തെ വലിയ ഹിറ്റായിരുന്നു. കോട്ടയം നസീർ അനുസ്മരിക്കുന്നു.

ഞങ്ങൾക്കൊക്കെ വലിയ പ്രചോദനമായിരുന്നു അദ്ദേഹം. ആ സമയത്ത് പാരഡി ഗാനങ്ങൾ ഓഡിയോയിൽ ചെയ്യാനുള്ള ധൈര്യം കിട്ടിയത് തന്നെ അദ്ദേഹത്തിന്റെ പാട്ടുകൾ അനുകരിച്ചത് കൊണ്ട് മാത്രമാണ്. അദ്ദേഹം പാടുന്ന ശൈലി കഥ പറയുന്ന സ്റ്റൈൽ എല്ലാം ഞങ്ങൾ നോക്കി പഠിച്ചു. രണ്ട് രണ്ടര മണിക്കൂർ ഒരാൾ മാത്രം വേദിയിൽ നിന്ന് കഥ പറഞ്ഞ് ആളുകളെ കൈയിലെടുക്കുക നിസാര കാര്യമില്ല.

മിമിക്രിയൊക്കെ കൂടി വന്നാൽ ഒരു മണിക്കൂര്‍ ഒരു പ്രോഗ്രാം ചെയ്യുമായിരിക്കും. ഇന്നത്തെ ചാനലുകളുടെയോ ഒന്നും അതിപ്രസരമില്ലാത്ത കാലഘട്ടത്തിലാണ് അമ്പലപ്പറമ്പുകൾ അദ്ദേഹം ഉത്സവാഘോഷമാക്കി മാറ്റിയത്. കോട്ടയം നസീർ പറഞ്ഞു.