Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയ്ഫ് അലിഖാനൊപ്പം കൃഷ്ണപ്രഭ

krishna-rabha-saif സെയ്ഫിനും സംവിധായകനായ രാജ കൃഷ്ണനുമൊപ്പം കൃഷ്ണപ്രഭ

ഒരു സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് നടി കൃഷ്ണപ്രഭ. ഏറ്റവുമധികം ആരാധിക്കുന്ന ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലിഖാനെ പരിചയപ്പെടാൻ സാധിച്ചെന്ന് മാത്രമല്ല ഒരുമിച്ചൊരു ഫോട്ടോ എടുക്കാനും കൃഷ്ണപ്രഭയ്ക്ക് കഴിഞ്ഞു.

സിദ്ധിഖ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ഫുക്രിയുടെ സെറ്റിൽ അഭിനയിക്കുകയായിരുന്നു കൃഷ്ണപ്രഭ. ഫോർട്ട്കൊച്ചിയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇതേ ലൊക്കേഷനിൽ തന്നെ സെയ്ഫ് അലിഖാൻ വരുന്നുവെന്ന് സെറ്റിൽ എല്ലാവരും പറയുന്നത് കൃഷ്ണപ്രഭയും കേട്ടു. എന്നാൽ ഒന്ന് കണ്ടിട്ട് തന്നെ കാര്യമെന്ന് താൻ ആദ്യമേ വിചാരിച്ചിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു.

അങ്ങനെ വെറുതെ ഷൂട്ടിങിനിടെ ഒഴിവ് സമയത്ത് നോക്കുമ്പോളാണ് തൊട്ടകലെ തന്റെ സ്വപ്നതാരത്തെ കാണുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തി ചുറ്റുമൊന്ന് വീക്ഷിച്ചു. ആറ് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർ എപ്പോഴും സെയ്ഫ് അലിഖാനൊപ്പം ഉണ്ടായിരുന്നു. കാണാനുള്ള പ്രതീക്ഷയും മങ്ങി. എന്നാൽ അവിടെയും ഭാഗ്യം കൃഷ്ണപ്രഭയ്ക്കൊപ്പമായിരുന്നു.

അക്ഷയ് കുമാർ നായകനായി എത്തിയ എയർലിഫ്റ്റ് എന്ന സിനിമയുടെ സംവിധായകനും മലയാളിയുമായ രാജ കൃഷ്ണ മേനോൻ ആയിരുന്നു ഈ സെയ്ഫ് സിനിമയുടെ സംവിധായകൻ. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടുകയും സെയ്ഫ് അലിഖാനെ കാണണമെന്ന ആഗ്രഹം പറയുകയും ചെയ്തു. ഇദ്ദേഹം ഉടൻ തന്നെ സെയ്ഫിനോട് കാര്യം പറയുകയും കാണാൻ സമ്മതിക്കുകയുമായിരുന്നു.

‘ഒന്നുപരിചയപ്പെടണമെന്ന് മാത്രമേ ഉണ്ടായിരുന്നൊള്ളൂ, ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്ന് പറഞ്ഞപ്പോൾ ഒന്നുകൂടി ചേർത്തുനിർത്തിയാണ് ഫോട്ടോ എടുത്തത്.’ കൃഷ്ണപ്രഭ പറഞ്ഞു. എന്തായാലും സെയ്ഫിനൊപ്പം ഫോട്ടോ എടുത്തതോടെ ഫുക്രിയിലെ ഷൂട്ടിങ് സെറ്റിൽ താരമായി മാറിയിരിക്കുകയാണ് കൃഷ്ണപ്രഭ.