Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിനായി പ്രവീണയുടെ സെൽഫി

praveena ‘കൂട്ടുകൂടാം കുമ്മനത്തിനൊപ്പം’ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സെൽഫി പ്രചാരണം നടി പ്രവീണ ഉദ്ഘാടനം ചെയ്തപ്പോൾ

കൂട്ടുകൂടാം കുമ്മനത്തിനൊപ്പം എന്ന പേരിൽ ബിജെപി സംസ്ഥാന പ്രസിഡന്റും വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കുമ്മനം രാജശേഖരനുമൊത്തു സെൽഫിയെടുക്കാൻ വോട്ടർമാർക്ക് അവസരം. വോട്ട് തേടി വീട്ടിലെത്തുന്ന കുമ്മനത്തിനൊപ്പം ഒറ്റയ്ക്കോ, സംഘമായോ ചിത്രങ്ങൾ എടുക്കാം.

ഇതു നവമാധ്യമങ്ങളിലൂടെയും പോസ്റ്ററുകളാക്കിയും പ്രചാരണത്തിന് ഉപയോഗിക്കുന്ന പുതിയ തന്ത്രമാണു ബിജെപി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കുമ്മനത്തിനൊപ്പം മാത്രമാണ് ഇപ്പോൾ സെൽഫി പ്രമോഷൻ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം നടി പ്രവീണയുടെ വീട്ടിൽ നിർവഹിച്ചു. പ്രവീണ കുടുംബവുമൊന്നിച്ചാണു കുമ്മനത്തിനൊപ്പം സെൽഫിയെടുത്തത്.

Your Rating: