Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈല്‍ മന്നന്‍ കുഞ്ചാക്കോ

ഗോട്ടീ സാന്‍സ് മോഡല്‍ ഫ്രഞ്ചു താടി , സ്റ്റൈലന്‍ ഹെയര്‍കട്ട്. കൂളിങ്ഗാസ്, ബൈക്കര്‍ ലെതര്‍ ജാക്കറ്റ്...ഹോളിവുഡ് സ്റ്റൈലിലുളള മേക്ക്ഒാവറിന്റെ ലഹരിയിലാണ് കുഞ്ചാക്കോ. മെയ് ഒന്നാം തീയതി പ്രദര്‍ശനത്തിനെത്തുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിലാണ് ഒരു ഹോളിവുഡ് സ്റ്റാറിന്റെ രൂപഭാവാദികളോടെ കുഞ്ചാക്കോ എത്തുക. ചിത്രത്തില്‍ നായകനും വില്ലനുമായി ഡബിള്‍ റോളില്‍ എത്തുന്ന കുഞ്ചാക്കോ അമ്പരപ്പിക്കുന്ന മൂന്ന് മേക്ക് ഒാവറിലുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിലൊന്നാണ് ചുളളന്‍ ഹോളിവുഡ് സ്റ്റൈല്‍.

kunchako-boban-makeover

'അഴകിയ രാവണ'നിലെ അംബുജാക്ഷന്‍ അഭ ിനയ മുഹൂര്‍ത്തങ്ങളും ഇന്റര്‍ക്കട്ടുμളും സഹിതം വിവരിച്ച തിരകഥ വീണ്ടു അഭ്രപാളിയിലെത്തുകയാണ്ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തില്‍. ശങ്കര്‍ദാസും കൂട്ടരും തള്ളിയ തിരക്കഥ ചവറ്റുകുട്ടയില്‍ വീണിരുന്നില്ല. ന്യൂജെന്‍ സിനിമμളുടെ ഇക്കാലത്ത് അംബുജാക്ഷന്‍ ഇതു പൊടിതട്ടിയെ ടുക്കുന്നു. ഇതിന്മേല്‍ ഭാവന അടവച്ചുവിരിയിച്ച് നവസംവിധായകരെ സമീപിക്കുന്നു. തുടര്‍ന്ന് നര്‍മമധുരമായ രംഗങ്ങളിലൂടെയും നാടകീയതകളിലൂടെയും സഞ്ചരിക്കുന്ന സിനിമ മലയാള സിനിമാലോകത്തിലൂടെയുളള ഒരവലോകനവും ആയി മാറുകയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിറകുവെട്ടുകാരന്റെ മകള്‍ സുമതിയെ പ്രണയിക്കുന്ന തയ്യല്‍ക്കാരനും വിവാഹം കഴിക്കാനെത്തുന്ന വില്ലനായ ഗള്‍ഫുകാരനും കുഞ്ചാക്കോ ബോബന്‍ തന്നെ. മേക്കപ്പില്‍ ഇതു വരെ പുതുമകളൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ചാക്കോച്ചന്റെയും ഒപ്പം മേക്കപ്പ്മാന്‍ ശ്രീജിത് ഗുരുവായുരിന്റേയും ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച വെല്ലുവിളിയായിരിക്കും ഈ വേഷങ്ങള്‍. റിമാ കല്ലിഗലാണ് സുമതിയെ അവതരിപ്പിക്കുന്നത്. ട്രാഫിക്കും ഹൌ ഒാള്‍ഡ് ആര്‍ യു'വുമടക്കം പല പരീക്ഷണ ഹിറ്റുകളും നിര്‍മിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍, ചിറകൊടിഞ്ഞ കിനാവുകള്‍ ഏല്‍പിച്ചിരിക്കുന്നത് നവാഗത സംവിധായകനായ സന്തോഷ് വിശ്വനാഥിനെയാണ് .അംബുജാക്ഷനായെത്തുന്ന ശ്രീനിവാസന് പുറമേ, ഇന്നസെന്റ്, മനോജ് കെ. ജയന്‍, ലാലു അലക്സ്, മാമുക്കോയ,ജോയ് മാത്യു, സൈജു കുറുപ്പ്, ഗ്രിഗറി, സുനില്‍ സുഗത, സ്രിന്ദ തുടങ്ങിയ മികച്ച താരനിരയും ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ചിറകുമുളപ്പിക്കാന്‍ അണിനിരkക്കുന്നു.