Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജേഷിന്റെ ആ സ്വപ്നം ഞങ്ങൾ പൂര്‍ത്തിയാക്കും: ചാക്കോച്ചൻ

rajesh.jpg.image.784.410

ഒരുപാട് സിനിമാസ്വപ്നങ്ങൾ ബാക്കിവച്ചാണ് രാജേഷ് പിള്ള പടിയിറങ്ങിയത്. സൈക്കിൾ ഡയറീസ്, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ അനൗൺസ് ചെയ്തിരുന്നെങ്കിലും അത് ചെയ്യാൻ രാജേഷ് ഇനി വരില്ല. എന്നാൽ രാജേഷ് പിള്ളയുടെ സ്വപ്നപദ്ധതി പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് കുഞ്ചാക്കോ ബോബനും നിവിൻ പോളിയും.

മിലി എന്ന ചിത്രത്തിന് ശേഷം ചെയ്യാനിരുന്നത് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി നിവിന്‍ പോളിയെയും കുഞ്ചാക്കോ ബോബനെയും തീരുമാനിച്ചു. ആ സ്വപ്‌നം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് രാജേഷ് പിള്ള യാത്രയായത്.

rajesh-pillai-movie.jpg.image.784.410

രാജേഷ് പിള്ളയുടെ സ്വപ്‌നം ഞങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറിസിന് ഒരുപാട് തയ്യാറെടുപ്പുകളും കൂടുതല്‍ അധ്വാനവും ആവശ്യമായിരുന്നു. രാജേഷിന്റെ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം ആ പ്രൊജക്ട് മാറ്റിവയ്ക്കുകയായിരുന്നു. നിവിനും ഞാനും കാണുമ്പോഴൊക്കെ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും രാജേഷിന്റെ സ്വപ്നപദ്ധതിയായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ചാക്കോച്ചന്‍ പറഞ്ഞു.

മൂന്ന് കാലഘട്ടങ്ങളിലൂടെയുള്ള ഒരു മോട്ടോർ സൈക്കിളിന്റെ ജീവിതകാലമായിരുന്നു സിനിമയുടെ പ്രമേയം. സിനിമയുടെ പ്രമേയം. സിനിമയുടെ ലൊക്കേഷനുകളെല്ലാം അദ്ദേഹം പോയി കാണുകയും ചെയ്തിരുന്നു.