Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പുവിന്റെ മകന്‍ റാണി പത്മിനിയില്‍

binu-pappu

സിനിമയിലെ ചിരിക്ക് കോഴിക്കോടന്‍ ഛായ നല്‍കിയ കുതിരവട്ടം പപ്പു മലയാളികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ്. പപ്പുവിന്റെ എല്ലാ കഥാപാത്രങ്ങളിലും പപ്പുവിന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കാണാം. അത് സംഭാഷണങ്ങളാവാം, ആംഗ്യങ്ങളാവാം ചിലപ്പോള്‍ ചലനങ്ങളാവാം. പക്ഷെ, പപ്പുവിന്റെ ഈ ചേരുവ വളരെ കൃത്യമായിരിക്കും. അതിന്റെ പേരിലായിരിക്കും ആ കഥാപാത്രം ഓര്‍പ്പെടുന്നതുപോലും. ഇങ്ങനെ ഓരോ കഥാപാത്രത്തിനും മിഴിവ് നല്‍കാന്‍ പപ്പു പുറത്തെടുക്കുന്നത് കോഴിക്കോട്ടങ്ങാടിയില്‍ നിന്ന് ശേഖരിച്ചുവെച്ച ’സ്േറ്റാക്ക് ആയിരിന്നു.

പപ്പുവിന്റെ മകന്‍ ബിനു പപ്പു വീണ്ടും പ്രേക്ഷകര്‍ക്കരികിലേക്കെത്തുന്നു. സലിം ബാബ സംവിധാനം ചെയ്ത ഗുണ്ട എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം രണ്ടാം വരവില്‍ എത്തുന്നത് ആഷിക് അബുവിന്റെ റാണി പത്മിനിയിലൂടെയാണ്. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് ബിനു ചെയ്യുന്നത്. വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന താരം ബംഗലൂരുവിലാണ് താമസം.

ഗ്യാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി പത്മിനി. അപരിചിതരായ രണ്ട് സ്ത്രീകള്‍ രണ്ട് ലക്ഷ്യങ്ങളുമായി കൊച്ചിയില്‍നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ പ്രധാനലൊക്കേഷനുകളായ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.

ശ്യാം പുഷ്‌കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഫോര്‍ട്ട് സിനിമാസിന്റെ ബാനറില്‍ മുഹമ്മദ് അല്‍ത്താഫ്,വിഎം ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.