Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയുടെ നോട്ടീസ് റോഡിലൂടെ വിതരണം ചെയ്ത് ലാൽ ജോസ്

laljose

നല്ല സിനിമകൾ ചെയ്യുക മാത്രമല‌്ല, നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത് പ്രേക്ഷകനിലേക്കെത്തിക്കുവാൻ പ്രയത്നിക്കുകയും ചെയ്യുക എന്നതും ഒരു സംവിധായകന്റെ കടമയാണ്. ലാൽ ജോസ് ചെയ്യുന്നതും അതാണ്. ജയപ്രകാശ് രാധാകൃഷ്ണന്റെ ചിത്രം ലെൻസിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി ലാൽജോസ് നോട്ടീസ് വിതരണം ചെയ്യാനിറങ്ങി. എറണാകുളം പ്രസ്ക്ലബ് റോഡിലാണ് അദ്ദേഹം യാത്രക്കാർക്ക് നോട്ടീസ് വിതരണം ചെയ്തത്.

എല്ലാ വിഭാഗങ്ങളിലുമുള്ള പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന, സാമൂഹികപ്രസക്തിയുള്ള ചിത്രം കഴിയുന്നത്ര ആളുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ലാൽജോസ്. ലെൻസിന്റെ സംവിധായകനും പ്രധാന നടനുമായ ജയപ്രകാശും ഒപ്പമുണ്ടായിരുന്നു.

എല്‍ജെ ഫിലിംസാണ് ലെന്‍സ് വിതരണത്തിനെടുത്തത്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകരില്‍ ആകാംക്ഷ നിലനിര്‍ത്തുന്ന ത്രില്ലറാണ്.