Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പോയത് രമ്യാ നമ്പീശന്റെ വീട്ടിലേക്ക്: ലാൽ

lal-actor

നടി ആക്രമിക്കപ്പെട്ട ദിവസം നിർമാതാവ് ആന്റോ ജോസഫിനെ വീട്ടിൽ വിളിച്ചുവരുത്തിയത് താനായിരുന്നെന്ന് ലാൽ. ‘നടിയെ അന്ന് രാത്രി മുതൽ അഭയം കൊടുക്കാൻ തീരുമാനിച്ചതാണ്. ആന്റോയെ ഞാൻ വിളിച്ചുവരുത്തിയതാണ്. രാത്രി മുതൽ രാവിലെ വരെ ആന്റോ ഒപ്പമുണ്ടായിരുന്നു. എന്നിട്ടും ആന്റോയെപ്പറ്റി വിവാദങ്ങൾ വന്നു. ആന്റോയെക്കാളും വിഷമം എനിക്ക് ഉണ്ടായി. ഇനി ഇങ്ങനെയൊരു പ്രശ്നമുണ്ടായാൽ ആന്റോ വരുമോ? ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്. ലാൽ പറഞ്ഞു.

‘സംഭവദിവസം കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചപ്പോൾ ആദ്യം എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഏകദേശം ഒരു ധാരണകിട്ടിയപ്പോൾ ബെഹ്റ സാറിനെ വിളിച്ചു. ഫുക്രി സിനിമയുടെ ഷൂട്ടിങിനിടെ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഒട്ടും വിഷമിക്കണ്ട, പേടിക്കാതിരിക്കൂ എന്നാണ് പറഞ്ഞത്. വളരെ പെട്ടന്ന് തന്നെ മുറ്റം നിറയെ പൊലീസ്. സിനിമയിലൊക്കെയേ ഞാൻ ഇത് കണ്ടിട്ടൊള്ളൂ. കേരളത്തിന്റെ പൊലീസ് സേനയെ ഓർത്ത് അഭിമാനം കൊള്ളുന്നു.’ ലാൽ പറഞ്ഞു.

Lal | Manorama News

‘എന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ ടെൻഷൽ ഇല്ലായിരുന്നു. ജനങ്ങൾ എന്നെ സംശയിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നിട്ടും എന്റെ പേര് ചില പത്രങ്ങളിൽ വന്നിരുന്നു. ഊഹാപോഹക്കഥകൾ ഉണ്ടാക്കുമ്പോൾ അതൊരാളുടെ ജീവിതത്തെ ബാധിക്കുമെന്ന് ഓർക്കണം.’

എനിക്ക് തന്നെഅറിയാവുന്ന ഒരു സംഭവമുണ്ട്. ‘മഹാനായ ഒരു വലിയ നടന്റെ ഡ്രൈവർ ഒളിച്ച് പോയി. പിന്നീട് അദ്ദേഹത്തിന്റെ മകളുമായി കഥകളുണ്ടാക്കി. ആ ഡ്രൈവറെ ചവിട്ടിക്കൊന്നതാണെന്ന് പറഞ്ഞു. കാലങ്ങളോളം അദ്ദേഹം അതിന്റെ ദുരിമനുഭവിച്ചു. എല്ലാം നഷ്ടപ്പെട്ടു. മാസനികമായി തകർന്നു. വർഷങ്ങൾക്ക് ശേഷം ആ ഡ്രൈവർ തിരിച്ചുവന്നു. ആർക്കും ഒന്നും പറയാനില്ല. അതുപോലെ ഞാനും പിടിച്ചു. ഇന്നലെ പൾസർ സുനിയെ അറസ്റ്റ് ചെയ്തപ്പോൾ കൈയടിച്ച് സന്തോഷിച്ചിരുന്നു.

അടുത്ത നിമിഷം ഞാൻ ആലോചിച്ചു. അയാൾ ഇനി എന്റെയോ ആന്റോയുടെയോ പേരു പറഞ്ഞാൽ പിന്നീട് സംഭവിക്കുന്നത് എന്തായിരിക്കും. ജീവിതം തന്നെ താറുമാറാകും. ഇതിൽ അന്വേഷണം വന്ന് സത്യം തെളിയും. പക്ഷേ അതുവരെ നമ്മൾ അനുഭവിക്കുന്ന മാനസിക വിഷമം എന്തായിരിക്കുമെന്ന് പറഞ്ഞറിയിക്കാൻ വയ്യ.

ഞാനും മകനും ഭാര്യയും രമ്യ നമ്പീശനും ഒരുപാട് പ്രയാസപ്പെട്ടാണ് അവളെ പഴയ അവസ്ഥിയിലേക്കെത്തിക്കുന്നത്. മരവിച്ചുപോയ അവസ്ഥയിലാണ് അവൾ. ദിവസങ്ങളായി അവൾ ഉറങ്ങിയിട്ടില്ല. പിന്നെ ഡോക്ടർ കുറിച്ചുകൊടുക്കാത്ത ഒരു മരുന്ന് ഞാൻ തന്നെ മേടിച്ച് കൊടുത്താണ് അവൾ ഉറങ്ങിയത്. ഒരുപാട്പേർ സഹായത്തിനായി ഓടിയെത്തി. അവരോടൊക്കെ നന്ദി.

ന്യൂജനറേഷൻ എന്നതിനെ കളിയാക്കുന്ന രീതി ഞാൻ കണ്ടു. പുതിയ തലമുറ പുതിയ രീതിയില്‍ വിജയം നേടുമ്പോൾ പഴയതലമുറയ്ക്ക് ഉണ്ടാകുന്ന അസൂയ മൂലമാണ് ഇങ്ങനെയൊരു വാർത്ത പറഞ്ഞുപരത്തുന്നത്. കുറേ പിള്ളേര് കൂടി മയക്കുമരുന്നും കഞ്ചാവും വലിച്ച് സിനിമ ഉണ്ടാക്കുന്നു എന്നാണ് ഇവർ പറഞ്ഞുവരുത്തുന്നത്. പഴയതലമുറയിലെ ആളുകളെ വിളിച്ച് ചോദിച്ച് നോക്കൂ. മദ്യം പോലും ഉപയോഗിച്ച് സിനിമയിൽ അഭിനയിക്കുന്ന ആരെപോലും ഞാൻ കണ്ടിട്ടില്ല. ഈ പൾസർ സുനി തന്നെ പുതുതലമുറയുടെ സെറ്റിൽ കഞ്ചാവ് കൊണ്ടെകൊടുക്കുന്നു എന്ന് വാർത്തകൾ വന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. അവരുടെ സിനിമകൾ കണ്ട് അസൂയപ്പെടാതെ അവരെപ്പോലെ സിനിമകൾ ചെയ്യാൻ ശ്രമിക്കൂ.

എന്റെ മകൻ ചെയ്യുന്ന സിനിമയിൽ കല്യാണരംഗം ഉണ്ട്. അതിനായി കുറേ ജൂനിയർ ആർടിസ്റ്റുകൾ വേണമായിരുന്നു. പത്ത് ദിവസം വേണമായിരുന്നു ആ കല്യാണരംഗം ഷൂട്ട് ചെയ്യാൻ. അതിന് വേണ്ടി പുറത്തുനിന്നു വിളിച്ച ഒരു ടെംപോ ട്രാവലറിന്റെ ഡ്രൈവറായിരുന്നു സുനി. ട്രാവൽ ഏജൻസിയിൽ നിന്നാണ് ഈ വണ്ടി വിളിക്കുന്നത്. അവരാണ് സുനിയെ ഏർപ്പാടാക്കുന്നതും. അതിമിടുക്കനായ ആളായിരുന്നു ഈ സുനി. സെറ്റിലൊക്കെ വളരെ കഴിവുള്ള ഒരാളായാണ് സുനി പെരുമാറിയത്. ലാൽ പറഞ്ഞു.

പിന്നീട് ഷൂട്ടിങ് കഴിഞ്ഞപ്പോൾ എന്റെ വീട്ടിലെ തന്നെ വണ്ടികൾ സിനിമയ്ക്കായി ഓടാൻ കൊടുത്തു. ചെലവ് ചുരുക്കാൻ േവണ്ടിയായിരുന്നു. പിന്നീട് ഡബ്ബിങിനും മറ്റു ആവശ്യങ്ങൾക്കും ഈ വണ്ടികൾ ആണ് ഓടിക്കൊണ്ടിരിക്കുന്നത്. സ്റ്റുഡിയോയിൽ നടക്കുന്ന ചെറിയ വർക്കുകൾക്ക് വേണ്ടി വടി ഓടുന്നുണ്ടായിരുന്നു. സുനിയും ഈ വണ്ടിയുടെ ഡ്രൈവറിൽ ഒരാളായിരുന്നു,

സംഭവദിവസം നടി സഹനിര്‍മാതാവിനെ വിളിച്ച് തൃശൂരിലേക്ക് വണ്ടി എത്തിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോകുന്നതിന് വേണ്ടിയാണ് നടിക്കു വേണ്ടി വണ്ടി വിട്ടുകൊടുത്തത്. ഞങ്ങളുടെ അടുപ്പം കൊണ്ടാണ് ആ കുട്ടി വണ്ടി ചോദിച്ചത്. അല്ലാതെ ഷൂട്ടിങ് പൂർത്തിയായ സിനിമയ്ക്ക് വേണ്ടി അല്ലായിരുന്നു. ലാൽ പറഞ്ഞു.

തനിയെ ആണ് തൃശൂരിൽ നിന്നും വരുന്നത്. അവളൊരു പെൺകുട്ടിയായതുകൊണ്ട് മാത്രം വേറൊരാളെ കൂട്ടണമെന്ന് നിർബന്ധമുണ്ടോ? വണ്ടി അവിടെ നിന്ന് പുറപ്പെട്ടതിന് ശേഷം മൂന്നുനാല് പ്രാവിശ്യം നടിയെ വിളിച്ച് ചോദിച്ചിരുന്നു. മാത്രമല്ല രമ്യയുടെ വീട്ടിലേക്ക് പോകുന്നതിനാൽ വണ്ടി കുറച്ച് താമസിച്ചേ വരൂ എന്നും ഓർത്തു. ഇതൊക്കെയാണ് ഞാൻ ചെയ്ത തെറ്റ്. ലാൽ പറഞ്ഞു.

ഗോവയിലും സിനിമയ്ക്കായി ഷൂട്ട് ഉണ്ടായിരുന്നു. ഇവിടെ നിന്ന് ഒരു കാർമാത്രമാണ് ഗോവയ്ക്ക് പോയത്. അതിന്റെ ഡ്രൈവർ സുനിയായിരുന്നു. എല്ലാക്കാര്യത്തിനും ഓടിനടക്കുന്നതുകൊണ്ടാണ് അയാളെ വിട്ടത്. നടിയ്ക്കും വളരെ കംഫർട്ടബിൾ ആയിരുന്നു. എന്റെ മകനും പറഞ്ഞിട്ടുണ്ട് അവനെ മോനെപ്പോെലയാണ് നോക്കിയിരുന്നതെന്ന്. നടിയും അവിടെവച്ച് സുനിയെ പരിചയപ്പെട്ടിരുന്നു.

ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ട്. എല്ലാ പ്രതികളും പിടിയിലായി. അപ്പോൾ സത്യം ഉടൻ പുറത്തുവരും. ലാൽ പറഞ്ഞു.

Your Rating: