Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിസിയിൽ ഇനി പ്രിയൻ ഇല്ല

lissy

സംവിധായകന്‍ പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ നടി ലിസി തന്റെ പേരില്‍ മാറ്റം വരുത്തി. ലിസി പ്രിയദര്‍ശന്‍ എന്ന പേര് മാറ്റി ലിസി ലക്ഷ്മി എന്നാക്കി. ഗസറ്റിലടക്കം പേര് മാറ്റുന്നതിനുള്ള നടപടികള്‍ ലിസി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലും ഇനി ലിസി ലക്ഷ്മി എന്നാണ് അറിയപ്പെടുക.

2014 ഡിസംബര്‍ ഒന്നാം തീയതിയാണ് ലിസിയും പ്രിയദര്‍ശനും തമ്മില്‍ നിയമപ്രകാരം വിവാഹമോചനം നേടിയത്. വേര്‍പിരിയലിലേക്കെത്തിച്ച കാരണങ്ങള്‍ പലരീതിയിൽ ഗോസിപ്പുകോളങ്ങളില്‍ വാർത്ത വന്നു. ഇതിനെല്ലാം മറുപടിയുമായി ലിസി രംഗത്തു വന്നിരുന്നു. തനിക്കും പ്രിയദര്‍ശനും കുട്ടികള്‍ക്കും കോടതിക്കും പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അറിയാമെന്ന് ലിസി പ്രതികരിച്ചിരുന്നു. ഇരുവരും വീണ്ടും അടുക്കുന്നുവെന്നും വിവാഹിതരാകുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചു. നടി അതും നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.

ഏതൊക്കെ സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചെന്നും വിവാഹമോചനം നൽകാനുമുള്ള കാരണങ്ങളെയും കുറിച്ച് ഇപ്പോള്‍ ചർച്ച ചെയ്യാനോ വെളിപ്പെടുത്താനോ ആകില്ലെന്നും ലിസി പറയുന്നു. പ്രിയദർശനുമായുള്ള വിവാഹമോചനം നിയമപരമായി പൂർത്തിയാകാൻ ഇനി മൂന്നുമാസത്തെ കാലതാമസമുണ്ട്. അതുവരെ പ്രിയദർശനെതിരെയുള്ള ഗാർഹിക പീഡനത്തിന്റെ കേസും തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റുള്ള ആളുകളുടെ സ്വകാര്യതയിൽ കൈകടത്തി സന്തോഷം കണ്ടെത്തുന്നതിലൂടെ എന്താണ് നിങ്ങൾ നേടുന്നത്. ദയവായി ജീവിക്കാൻ അനുവദിക്കൂ. ലിസി പറഞ്ഞു.

വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇനി ഒരിക്കലും ഒന്നിക്കാന്‍ സാധിക്കാത്ത തരത്തില്‍ തങ്ങള്‍ അകന്നുവെന്നുമായിരുന്നു ലിസിയുടെ വിശദീകരണം.
 

Your Rating: