Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശസ്നേഹം എല്ലാർക്കും വേണമെന്ന് മേജർ രവി‌

major ravi

അഫ്സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ ആറു ദിവസം മഞ്ഞുപാളികൾക്കിടയിൽ പെട്ടു മരണപ്പെട്ട ധീരജവാൻ ഹനുമന്തപ്പയെ ഓർക്കണമെന്ന് സംവിധായകൻ മേജർ രവി. ദേശസ്നേഹം സൈനികർക്ക് വേണ്ടി മാത്രമുള്ളതല്ല രാജ്യത്തെ ഓരോ പൗരനും ഉണ്ടാകണമെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മേജർ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–വിവാഹത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയപതാകയിൽ പൊതിഞ്ഞ മൃതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു; തന്റെ ആദ്യ കൺമണിയേ കാണാൺ സാധിക്കാതെ പോയ മലയാളിയായ സൈനികൻ; ആറു ദിവസം മഞ്ഞുപാളികൾക്കിടയിൽ പെട്ടു കടന്ന ഹനുമന്തപ്പ;ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും, അഫ്സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ എന്തു കൊണ്ടു കാണുന്നില്ല; ദേശസ്നേഹം സൈനികർക്ക് വേണ്ടി മാത്രമുള്ളതല്ല; ഭാരതത്തിലെ ഓരോ പൗരനും അതുണ്ടാകണo.

കഴിഞ്ഞ രണ്ടു വർഷവും നടക്കാത്ത അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വർഷം നടത്തിയതിനു പിന്നിൽ പ്രത്യോക അജണ്ടയുണ്ട്,ഭാരതത്തിൽ ദേശസ്നേഹമല്ല പ്രശ്നം, കസേരയാണ് പ്രശ്നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവർ തയ്യാറാണ്.ദേശത്തിനു വേണ്ടി കാവൽ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികർക്കു വേണ്ടി തിരച്ചിൽ നടക്കുമ്പോഴാണ്;ഇവിടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്.

കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം; എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മറ്റു രാഷ്ട്രീയപ്പാർട്ടിക്കാർ ദേശ രക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലെ. Stay United! We all are Indians! Jai Hind! Vande Mataram!

Your Rating: