Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷയുടെ കൊലപാതകം; പ്രതികളുടെ ലിംഗം ഛേദിക്കണമെന്ന് മേജര്‍ രവി

major ravi

പെരുമ്പാവൂരിൽ അതിക്രൂരമായ ലൈംഗികപീഡനത്തിനുശേഷം ജിഷയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമനിര്‍മ്മാണം നടത്തി കഠിനശിക്ഷ നല്‍കണമെന്ന് സംവിധായകന്‍ മേജര്‍ രവി. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ല. ഇതില്‍ രാഷ്ട്രീയം കാണരുത്. ജിഷയുടെ കൊലപാതകിയെ പിടികൂടി ലിംഗം ഛേദിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ നമ്മുടെ ശിക്ഷകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ല. ശാരി, നിര്‍ഭയ ഇപ്പോള്‍ ജിഷ. ഇനിയൊരു പേര് കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ രാഷ്ട്രീയം കാണരുതെന്നും സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ലെന്നും മേജര്‍ രവി വ്യക്തമാക്കി.
 

Your Rating: