Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ ശ്രീനാഥ് ഭാസി വിവാഹിതനായി; വിഡിയോ

srinaht

യുവനടൻ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. എറണാകുളം ബോൾഗാട്ടി പാലസിൽ വെച്ച് വൈകുന്നേരമായിരുന്നു വിവാഹം. ബന്ധുക്കളും സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

നടനും ഗായകനുമായ ശ്രീനാഥ് ഭാസി പ്രണയം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്. ഉസ്താദ് ഹോട്ടൽ, ടാ തടിയാ, ഹണീ ബീ, ജേക്കബിന്റെ സ്വർഗരാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രീനാഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഹണി ബി 2 ആണ് ശ്രീനാഥിന്റെ പുതിയ ചിത്രം. 

srinaht-2
srinaht-4
srinaht-1
sri
sri-1
Your Rating: