Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ നിന്നും ഏഴ് യുവസുന്ദരിമാർ തെലുങ്കിലേക്ക്

nivedha-anu

ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലെ യുവനായികമാര്‍ വീണ്ടും തെലുങ്ക് സിനിമ അടക്കിവാഴാനൊരുങ്ങുന്നു. ഏഴു മലയാളി നായികമാരാണ് പുതിയ തെലുങ്ക് ചിത്രങ്ങളിലേക്ക് കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രേമം സിനിമയിലൂടെ തരംഗമായ മഡോണ, അനുപമ പരമേശ്വരൻ, വടക്കൻ സെൽഫിയിലൂടെ നായികനിരയിലേക്കെത്തിയ മഞ്ജിമ മോഹൻ, യുവനായിക നമിത പ്രമോദ്, നിവേദ തോമസ്, അനു ഇമ്മാനുവെല്‍, മിയ എന്നിവരാണ് മലയാളത്തിൽ നിന്നും തെലുങ്കിലേക്ക് എത്തുന്നത്.

പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലൂടെയാണ് മഡോണയും അനുപമയും തെലുങ്കിൽ ചേക്കേറിയത്. ഇതിനിടെ അനുപമ അ ആ എന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ചു. വേറെ രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനുപമ കരാർ ഒപ്പിട്ടെന്നും റിപ്പോർട്ട് ഉണ്ട്.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തെലുങ്ക് അരങ്ങേറ്റം. നാനിയുടെ നായികയായി ജന്റിൽമാൻ എന്ന ചിത്രത്തിലൂടെ നിവേദയും ഓക്സിജൻ എന്ന സിനിമയിലൂടെ ഗോപി ചന്ദിന്റെ നായികയായി അനു ഇമ്മാനുവെലും തെലുങ്കിലെത്തി.

മലയാളത്തിലും തമിഴിലും ശ്രദ്ധനേടിയതോടെയാണ് മിയ തെലുങ്കിലേക്കെത്തുന്നത്.

മീര ജാസ്മിൻ, നയൻതാര, ഭാവന എന്നീ നടിമാർ തെലുങ്കിലെത്തി തിളങ്ങിയതിന് പിന്നാലെയാണ് ഈ യുവനായികമാർ തെലുങ്ക് സിനിമാരംഗത്ത് കാലുറപ്പിക്കാനെത്തുന്നത്.
 

Your Rating: