Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂളിങ് ഗ്ലാസ് തനിക്ക് ഉടലിന്റ ഭാഗമെന്ന് മമ്മൂട്ടി

Mammootty

മമ്മൂട്ടിയും കൂളിങ് ഗ്ലാസും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യത്തില്‍ ഒരുപാട് വിമര്‍ശനങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കൂളിങ് ഗ്ലാസ് വിഷയത്തില്‍ രസകരമായൊരു കാര്യം ഈയിടെ മമ്മൂട്ടി പറയുകയുണ്ടായി. ആസിഫ് അലി നായകനായി എത്തിയ കോഹിനൂര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ ടെന്‍ഷന്‍ തോന്നി എല്ലാവരും കൂളിങ് ഗ്ലാസ് വച്ചിട്ടുണ്ട്. സിനിമ എണ്‍പതുകളുടെ കഥയാണ് പറയുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഞാനൊക്കെ എണ്‍പതുകളിലുള്ള ആളാണോ? കാരണം ഞാന്‍ എപ്പോഴും കൂളിങ് ഗ്ലാസ് വെക്കുന്ന ഒരാളാണ്, അത് തന്റെ ശരീരവുമായി ചേര്‍ന്നു കിടക്കുകയാണെന്നും മലയാളത്തിന്റെ മെഗാസ്റ്റാർ പറഞ്ഞു.

ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്‍ എന്ന ആസിഫ് അലിയുടെ നിര്‍മാണകമ്പനിയെക്കുറിച്ചും മമ്മൂട്ടി പറയുകയുണ്ടായി. ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. ഈ സിനിമയ്ക്കും സിനിമയിലൂടെ നിര്‍മാണരംഗത്തിറങ്ങുന്ന ആളുകള്‍ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.