Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം

mammootty-lijo വിജയ് ബാബു, സാന്ദ്ര തോമസ്, മമ്മൂട്ടി, ലിജോ, പിഎഫ് മാത്യൂസ്

മലയാളത്തിലെ കഴിവുള്ള യുവസംവിധായകരിൽ മുൻനിരയിലുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ഫ്രൈഡേ ഫിലിം ഹൗസും കാർണിവൽ മോഷൻ പിക്ച്ചേഴ്സും ചേർന്നാണ് നിർമാണം.

മികവുറ്റ ബാനറിലും സംവിധായകനിലും അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പിഎഫ് മാത്യൂസ് ആണ്. ആമേൻ, ഡബിൾബാരൽ പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ ലിജോയ്ക്കൊപ്പം ആദ്യമായി ഒരു സൂപ്പർതാരം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെയും ആദ്യ മമ്മൂട്ടി ചിത്രമാണിത്. സിനിമയുടെ മറ്റുവിവരങ്ങളോ ചിത്രീകരണത്തെക്കുറിച്ചോ വിശദമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവർ ഒന്നിച്ച മൾടിസ്റ്റാർ ചിത്രം ഡബിൾ ബാരെൽ ആണ് ലിജോ അവസാനം സംവിധാനം ചെയ്തത്. നിതിൻ രൺജി പണിക്കരുടെ കസബ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ആണ് മമ്മൂട്ടി ഇപ്പോൾ.

Your Rating: