Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ‘ഓൺ യുവർ വാട്ടർ’ പദ്ധതി വ്യാപിപ്പിച്ചു

mammootty3.jpg.image.784.410 കൊച്ചി കലൂർ ബസ് സ്റ്റാൻഡിനുസമീപം തുടക്കമിട്ട ‘ഓൺ യുവർ വാട്ടർ’ പദ്ധതിയുടെ സ്റ്റാൾ ഉദ്ഘാടനത്തിനിടെ ധനസഹായം തേടിയെത്തിയ മുതിർന്ന വനിതക്ക് വെള്ളം നൽകുന്ന നടൻ സലിംകുമാർ. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ

നഗരത്തിൽ രണ്ടു സ്ഥലത്തുകൂടി കുടിവെള്ളം വിതരണകേന്ദ്രങ്ങൾ സ്ഥാപിച്ച് മമ്മൂട്ടിയുടെ ‘ഓൺ യുവർ വാട്ടർ’ പദ്ധതി വ്യാപിപ്പിച്ചു. കലൂർ ബസ് സ്റ്റാൻഡിന് സമീപം കുടിവെള്ള വിതരണ കേന്ദ്രം നടൻ‌ സലിം കുമാറും, എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനലിന് സമീപം നടൻ കുഞ്ചാക്കോ ബോബനുമാണ് പദ്ധതിക്ക് തുടക്കമിട്ടത്.

mammootty2.jpg.image.784.410 എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപം തുടക്കമിട്ട ‘ഓൺ യുവർ വാട്ടർ’ പദ്ധതിയുടെ സ്റ്റാളിൽ നിന്നും വെള്ളം പകർന്നുനൽകി നടൻ കുഞ്ചാക്കോ ബോബൻ ഉദ്ഘാടനം ചെയ്തപ്പോൾ. ആന്റോ ജോസഫ്, നടൻ മമ്മൂട്ടി, കെ.ആർ. വിശ്വംഭരൻ എന്നിവർ സമീപം. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ.

രണ്ടു സ്ഥലങ്ങളിലും നടൻ മമ്മൂട്ടി, വിജിലൻസ് എസ്പി ആർ. നിശാന്തിനി, കെ.ആർ. വിശ്വംഭരൻ എന്നിവർ സംബന്ധിച്ചു. തുടർന്നുള്ള എല്ലാ നാളുകളിലും ഈ സംവിധാനം തുടരാനാകില്ലെങ്കിലും കടുത്ത ചൂട് കത്തിനിൽക്കുന്ന ഈ അവസ്ഥയിൽ ചെറിയൊരു ആശ്വാസമാകും ഈ കേന്ദ്രങ്ങളെന്നും കുടിവെള്ളത്തിന്റെ കാര്യത്തിൽ ഓരോരുത്തരും സ്വയം പര്യാപ്തരാകണമെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. 

Your Rating: