Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ പേരൻപ്; ഫസ്റ്റ്ലുക്ക് പോസ്റ്റർ

mammootty-peranbu ഫസ്റ്റ്ലുക്ക് പോസ്റ്റർ

മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തമിഴിലെത്തുന്നത്. ദേശീയ പുരസ്‌കാര ജേതാവും, തമിഴിലെ മികച്ച സംവിധായകരിലൊരാളുമായ റാം ആണ് പേരൻപ് ഒരുക്കുന്നത്.

മമ്മൂട്ടിയെന്ന അഭിനയപ്രതിഭയോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതു തന്നെ അനുഗ്രഹമാണെന്നും സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് ഏഴുദിവസമായെന്നും റാം പറയുന്നു. ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി അഞ്ജലിയാണ് നായിക.

റാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രവുമാണ് പേരന്‍പ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകൻ ഉറപ്പു പറയുന്നു. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിലൂന്നിയാണ് ചിത്രം. തങ്കമീൻകളിലൂടെ ദേശീയപുരസ്കാരം നേടിയ ബാലതാരം സാധനയും ചിത്രത്തിലുണ്ട്. എന്‍ എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം.

കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലാണ് ചിത്രീകരണം. പിഎല്‍ തേനപ്പനാണ് നിര്‍മ്മാണം. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍.

ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. 2010 ല്‍ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.