Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുദ്രാക്ഷിനെയും ചാക്കോച്ചനെയും പ്രശംസിച്ച് മമ്മൂട്ടി

kpac-mammootty

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തെ പുകഴത്തി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും.

ചിത്രം കണ്ടിഷ്ടപ്പെട്ട മമ്മൂട്ടി ചാക്കോച്ചനെയും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രുദ്രാക്ഷ് എന്ന കുട്ടിത്താരത്തെയും നേരിട്ട് കണ്ടു. സംവിധായകൻ സിദ്ധാർത്ഥ് ശിവയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. നടൻ സുധീഷിന്റെ മകനാണ് രുദ്രാക്ഷ്. നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം.