Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിനെക്കുറിച്ച് മമ്മൂട്ടിയുടെ ആദ്യഫേസ്ബുക്ക് പോസ്റ്റ്

mamootty-dulquera

2015 സംസ്ഥാന ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി, ജയസൂര്യ, പൃഥ്വിരാജ് എന്നിവരോട് മത്സരിച്ചാണ് ദുൽക്കർ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ദുൽക്കറിന്റെ അവാർഡ് നേടിയതിന്റെ സന്തോഷം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

‘ഒരു സംസ്ഥാന അവാര്‍ഡ് കൂടെ വീട്ടില്‍ എത്തുന്നതിലെ സന്തോഷം പങ്കുവെക്കുന്നു. ദുല്‍ഖറിനും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മമ്മൂട്ടി പറഞ്ഞു. ഇതാദ്യമായാണ് ദുൽക്കറിനെക്കുറിച്ച് ഒരു പോസ്റ്റ് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നത്. മമ്മൂട്ടിയുടെ ഈ ആഹ്ലാദപ്രകടനം രണ്ടു കൂട്ടരുടെയും ആരാധകർ വലിയൊരു ആഘോഷമാക്കി മാറ്റി.