Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാപ്പച്ചിയ്ക്കും ഉമ്മച്ചിയ്ക്കും വിവാഹവാർഷികാശംസകൾ നേർന്ന് ദുൽക്കർ

dulquer-old

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 37ാം വിവാഹവാർഷിക ദിനമാണിന്ന്. പ്രിയതാരത്തിന് ആശംസകളുമായി ആരാധകർ എത്തിയപ്പോൾ വാപ്പിച്ചിയുടെയും ഉമ്മച്ചിയുടെയും പൊന്നുമകനായ ദുൽക്കറും ഇരുവർക്കും ആശംസകൾ നേർന്നു.

എന്താണ് സത്യസന്ധമായ സ്നേഹം, വിവാഹം, ഒത്തുചേരൽ എന്നുകാണിച്ച് തന്നതിന് ഒരുപാട് നന്ദിയുണ്ടെന്ന് ദുൽക്കർ കുറിച്ചു. മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് മമ്മൂട്ടിയും സുല്‍ഫത്തും. സുറുമിയും ദുൽക്കറുമാണ് ഇവരുടെ മക്കൾ.
 

Your Rating: