Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകരുടെ വായടപ്പിച്ച് മംമ്ത

mamtha

ഒരു അവാർഡ് നിശയിൽ ഗ്ലാമർവേഷത്തിലെത്തിയ മംമ്തയ്ക്കെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മോശം വസ്ത്രധാരണമെന്ന പേരിലായിരുന്നു നടിക്കെതിരായ പരാമർശങ്ങൾ. ഈ വിഷയത്തിൽ വിമർശകർക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് നടി.

Mamta Mohandas | Exclusive Interview | I Me Myself | Manorama Online

ഇത്തരം വാർത്തകൾ എന്നെ ഒട്ടും തന്നെ ബാധിക്കാറില്ല. ഇത്തരം കാര്യങ്ങൾ വാർത്തയായി വരുന്നതുതന്നെ കഷ്ടമാണ്. ലൊസാഞ്ചൽസിൽനിന്നു വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞത്.

tini-mamtha

ഞാനിപ്പോൾ‌‌‌‌‌‌‌‌‌‌‌ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങൾ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയിൽ രണ്ട് വിഭാഗത്തിലുള്ള ആളുകൾ ഉണ്ട്, ചിലർ പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കും മറ്റുചിലർ സ്വകാര്യജീവിതത്തിൽ സ്മാർട്ട് ആയിരിക്കും. അവർ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാൻ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കും: മംമ്ത പറഞ്ഞു.

mamtha-img

യൂറോപിലെ ഒരു ടിവിചാനൽ മെയ് 28 ന് മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയിലായിരുന്നു മംമ്തയുടെ ഗ്ലാമര്‍ എന്‍ട്രി.

Your Rating: