Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ശപ്പൻ എന്നെ ഭരിക്കരുത് : മാമുക്കോയ

mamukoya

ഒരു നടനെന്നതിനുപരി കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമാണ് മാമുക്കോയ. കക്ഷി രാഷ്ട്രീയമില്ലെങ്കിലും രാഷ്ട്രീയ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മുഖം നോക്കാതെ അദ്ദേഹം തുറന്നടിക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് മാമുക്കോയ്ക്ക് പറയാനുള്ളതെന്താണെന്ന് കേൾക്കാം.

സ്ത്രീസംവരണത്തെക്കുറിച്ചും മാമുക്കോയ്ക്ക് അഭിപ്രായമുണ്ട്. സ്ത്രീകൾ രാഷ്ട്രീയരംഗത്ത് വരണമെന്ന് തന്നെയാണ് താരത്തിന്റെ അഭിപ്രായം. അവർ രാഷ്ട്രീയത്തിൽ വന്നിട്ട് മറ്റുപ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. മെന്പർമാരായിട്ടും പഞ്ചായത്ത് പ്രസിഡന്റായി വന്നിട്ടും ഈ രാജ്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ.. മാമുക്കോയ പറയുന്നു.

Actor Mamukkoya's political opinions

കഴിവുള്ള ആളുകൾ ഭരിക്കട്ടെ അവർ മുന്നോട്ട് വരട്ടെ , തിരഞ്ഞെടുപ്പിനോടോ വോട്ടുചെയ്യുന്നതിനോടോ താൽപര്യമില്ല, ഒരു കാര്യം പറയാം. ഒരു ശപ്പൻ എന്നെ ഭരിക്കുന്നത് ഇഷ്ടമല്ല. മാമുക്കോയ പറഞ്ഞു.