Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയോട് പണം കടം ചോദിച്ച മണിയൻ പിള്ള

maniyanpilla-mammootty

തിരുവനന്തപുരത്ത് മണിയൻ പിള്ളരാജുവിന്റെ വീടിരിക്കുന്ന സ്ഥലം വാങ്ങുന്ന സമയം. കുറച്ച് കാശിന്റെ കുറവുണ്ട്. മദ്രാസിൽ വച്ച് മമ്മൂട്ടിയോട് കാര്യം പറഞ്ഞു. ‘നിനക്കൊക്കെ എന്തിനാടാ വീട്’ എന്നു ചോദിച്ച് അദ്ദേഹം നടന്നു പോയി. ചോദിച്ചത് തന്നെ നാണക്കേടായി എന്ന വിഷമത്തിൽ ഞാൻ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയതു മമ്മൂട്ടിയാണ്. അടുത്തു വന്ന് കൈയിലൊരു പൊതിവച്ചു തന്നു. ചോദിച്ച പണവും അതിലധികവും. കണ്ണു നിറഞ്ഞു പോയി.കുറച്ചു നാൾ കഴിഞ്ഞ് ആ കടം വീട്ടി. ഇന്ന് ആ സ്ഥലത്തിന് കോടികളാണ് വില.

അടുത്തിടെ ഇക്കാര്യം മമ്മൂട്ടിയോട് പറയുമ്പോൾ മറുപടി ഇങ്ങനെ, ‘കുറച്ച് കാശ് എനിക്കു കൂടി താ. ഞാനും ഇൻവെസ്റ്റ് ചെയ്തതല്ലേ....’ ശകുനത്തിൽ വിശ്വാസമില്ല. എങ്കിലും എന്ത് കാര്യത്തിനും ആത്മസുഹൃത്ത് കുഞ്ചന്റെ കൈയിൽ നിന്ന് പണം വാങ്ങുന്നത് എന്റെ രാശിയാണ്.

വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള ഇക്കാര്യം പങ്കുവച്ചത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.