Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപതുകാരിയായി മഞ്ജു വാരിയര്‍

manju-vanitha

35കാരിയായി വെളളിത്തിരയില്‍ തിരിച്ചുവരവ് നടത്തിയ മഞ്ജു വാരിയര്‍ ഇനി ഇരുപതുകാരിയാകുന്നു. ഫിലിപ്സ് ആന്‍ഡ് ദ് മങ്കിപെന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവിന്‍റെ വേറിട്ട ഗെറ്റപ്പ്. ജോ ആൻഡ് ദ് ബോയ് എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിനായി മഞ്ജു 10 കിലോ തൂക്കം കുറയ്ക്കും.

ജോ ആൻഡ് ദ് ബോയിലെ ബോയ് സനൂപാണ്. ലാലു അലക്സ്, പേളി മാണി എന്നിവരും മുഖ്യറോളുകളിലുണ്ട്. കൊടൈക്കനാലിനു പുറമേ ലഡാക്കാണു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. നീല്‍ ഡി കുന്‍ഹയാണ് ക്യാമറ. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.