Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴ്നാടിന് മഞ്ജുവിന്റെ കൈത്താങ്ങ്

manju-warrier-helps-chennai

ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു സഹായവുമായി മഞ്ജു വാരിയർ. തമിഴ്നാട്ടിലെ താരസംഘടനയായ നടികർ സംഘത്തിന്റെ നേതാവായ വിശാലിന് ഒരു ലക്ഷം രൂപ ഇതിനായി മഞ്ജു കൈമാറി. രജനികാന്ത് ഉൾപ്പടെ പലരും സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും കേരളത്തിൽ നിന്ന് ആദ്യം സാമ്പത്തിക സഹായമെത്തിച്ചത് മഞ്ജുവാണ്.

നടികർ സംഘം വഴി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ചലച്ചിത്രപ്രവർത്തകരുടെ സഹായം ദുരിതബാധിതർക്ക് എത്തുകയാണ്. അല്ലു അർജുൻ 25 ലക്ഷം രൂപയാണ് ദുരിതാശ്വാസപ്രവർത്തനത്തിനായി കൈമാറിയത്. മമ്മൂട്ടിയും ആഷിഖ് അബുവുമുൾപ്പടെയുള്ള പല മലയാള ചലച്ചിത്ര പ്രവർത്തകരും തമിഴ്നാടിനെ സഹായിക്കാൻ മുൻപന്തിയിലുണ്ട്.

chennai-flood-2

ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലാണ്. റോഡുകളും വീടുകളും മുങ്ങി. പല റോഡുകളിലും വെള്ളം അരയോളമുണ്ട്. കര – വ്യോമ – നാവിക സേനകളും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. 15 സംഘങ്ങളിലായി 600 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെയാണു വിന്യസിച്ചിട്ടുള്ളത്.