Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽ തീരുമാനിച്ചു; ആമിയായി മ​ഞ്ജു വാര്യർ

manju-kamal

മാധവിക്കുട്ടിയായി മഞ്ജു വാര്യർ എത്തുന്നു. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമലിന്റെ ആമി എന്ന സിനിമയിൽ മഞ്ജു വാര്യറാണ് നായിക. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമിയില്‍ നിന്നു വിദ്യാബാലന്‍ പിന്മാറിയതോടെയാണ് മഞ്ജുവിലേക്ക് കഥാപാത്രമെത്തിയത്.

പലതവണ നീണ്ടുപോയ പ്രോജക്ട് ആണ് ആമി. 2015 സെപ്റ്റംബറില്‍ ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിനായി കമൽ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്തതുമാണ്. സിനിമയിൽ വിദ്യാ ബാലൻ അഭിനയിക്കുന്നുവെന്നും ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാർത്ത വന്നിരുന്നു. എന്നാൽ പെട്ടന്നാണ് നടി പിന്മാറിയത്.

കമലിന്റെ ആമിയാകാൻ വിദ്യ ഇല്ല; കാരണം

വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. ആദ്യം സിനിമയുടെ കഥ ഇഷ്ടമായെന്നും കരാർ ഒപ്പിട്ടെന്നും എന്നാൽ അവസാന തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അവര്‍ സിനിമയിൽ നിന്ന് പിന്മാറിയത്.

സ്ത്രീപ്രാധാന്യമുള്ള സിനിമകളിൽ ജീവസുറ്റ കഥാപാത്രങ്ങളെ പകർന്നാടിയ മഞ്ജു വാര്യറുടെ മറ്റൊരു വേറിട്ട അഭിനയം കാണുവാനാണ് ഇനി പ്രേക്ഷകർ കാത്തിരിക്കുന്നത്. എഴുത്തിലും ജീവിതത്തിലും ഒരുപാട് അർത്ഥതലങ്ങൾ തീർത്ത എഴുത്തുകാരിയുടെ ജീവിതം മഞ്ജുവിൽ ഭദ്രമാണെന്ന് മുൻകാലസിനിമകൾ തന്നെ തെളിവ്. കാത്തിരിക്കാം ആമിയ്ക്കായി.
 

Your Rating: