Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ ‘വേട്ട’ ലുക്ക്

manju-warrier-vettah

ട്രാഫിക്ക്, മിലി എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ‘വേട്ട’യുടെ ചിത്രീകരണം ആരംഭിച്ചു. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, ന്ദ്രജിത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഐപിഎസ് ശ്രീബാല എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ആദ്യമായാണ് മഞ്ജു പൊലീസ് വേഷത്തിലെത്തുന്നത്. റാണി പത്മിനിയ്ക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന ചിത്രം കൂടിയാണ്.

kunchakko-boban

അരുൺലാൽ രാമചന്ദ്രൻ കഥയും തിരക്കഥയും നിർവഹിക്കുന്ന ഈ ചിത്രത്തിൽ കാതൽ സന്ധ്യ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ: റോണി, ഗായത്രി, ഡോ: ഉമ ബേബി നന്ദന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, വണ്ടിപ്പെരിയാർ എന്നിവടങ്ങളിലാണ് ചിത്രീകരണം.

indrajith-manju

3 ആളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്ന് സംവിധായകൻ രാജേഷ് പിള്ള പറയുന്നു. തന്റെ മുൻകാല സിനിമകളിൽ നിന്നും തികച്ചും വളരെ വ്യത്യസ്തമായ ഇൗ ചിത്രം ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും അദ്ദേഹം പറഞ്ഞു. റെഡ് റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദും രാജേഷ് പിള്ള ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് അനീഷ് ലാൽ ആണ്. സംഗീതം ഷാൻ റഹ്മാൻ.