Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല: മഞ്ജു വാരിയർ

manju-vantiha

കെയർ ഓഫ് സൈറാബാനുവാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ഇതിൽ മഞ്ജുവിനൊപ്പം അഭിനയിക്കുന്നത് സൂര്യപുത്രിയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ അമലയും. ഷൂട്ടിങ് കഴിഞ്ഞതോടെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. വനിതയുടെ കവർ ഷൂട്ടിന് വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചത്. വനിതയുടെ പുതിയ ലക്കത്തിലാണ് സ്വന്തം ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം അമലയോട് മഞ്ജു മനസ്സുതുറക്കുന്നത്.

Manju Warrier And Amala Akkineni for Vanitha Cover Shoot

‘മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നുമല്ല എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതം. സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവു പോലും മുൻകൂട്ടി തീരുമാനിക്കപ്പെട്ടതല്ല. പരസ്യചിത്രത്തിലേക്കും സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു. പഴയ സിനിമകള്‍ കാണുമ്പോൾ, അഭിനയിക്കാതിരുന്ന കാലത്തെക്കുറിച്ചോർക്കുമ്പോൾ നഷ്ടം തോന്നാറില്ല. ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചുവന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്നു വിചാരിച്ചിട്ടില്ല’.– മഞ്ജു പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാൻ ലോഗിൻ ചെയ്യൂ ...