Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്ടർ ബ്രോയ്ക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

collector-manju

റാണി പത്മിനി സിനിമയെ പ്രശംസിച്ച് ‘കലക്ടർ ബ്രോ’ എന്ന പേരിൽ സോഷ്യൽമീഡിയ ഓമനിക്കുന്ന കോഴിക്കോട് ജില്ലാ കലക്ടര്‍ പ്രശാന്ത് നായർ രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും പ്രധാനകഥാപാത്രങ്ങളെയാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രം പ്രേക്ഷകശ്രദ്ധനേടി മുന്നേറുകയാണ്.

സിനിമയെക്കുറിച്ചുള്ള കലക്ടറുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് മഞ്ജു വാര്യറും. ഫേസ്ബുക്കിലൂടെയാണ് മഞ്ജു കലക്ടർക്ക് നന്ദി അറിയിച്ചത്. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം–നന്ദി ശ്രീ.പ്രശാന്ത് നായര്‍...റാണി പത്മിനിയെക്കുറിച്ച് പറഞ്ഞ നല്ലവാക്കുകള്‍ക്ക്. താങ്കളെപ്പോലൊരാളില്‍ നിന്ന് കിട്ടുന്ന പ്രോത്സാഹനം സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ്. ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പുതിയ ആശയങ്ങള്‍ മിന്നുന്ന തലച്ചോറിനെ തൃപ്തിപ്പെടുത്താനായത് ഈ സ്ത്രീപക്ഷസിനിമയുടെ പുതുമയ്ക്കുള്ള തെളിവായി കാണുന്നു! ആഷിക്കിനെ കുറിച്ചും, റിമയെ കുറിച്ചും, മധുവിനെ കുറിച്ചും, എന്നെ കുറിച്ചും പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.

ചിത്രം യുവത്വത്തിനും സ്ത്രീത്വത്തിനും ഒരുപോലെ ഇഷ്ടമാകുന്നു എന്നറിയുന്നത് സന്തോഷം ഇരട്ടിയാക്കുന്നു. റാണിപത്മിനി എല്ലാവരുടേതുമാകട്ടെ എന്നാണ് ആഗ്രഹം. അതിലേക്കുള്ള യാത്രയിൽ ഇത്തരം നല്ലവാക്കുകൾ നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. പ്രയത്നം സഫലമാകുന്നത് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ കൂടിയാണ്. താങ്ക് യൂ കളക്ടര്‍ ബ്രോ!. മഞ്ജു പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.