Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണികളെ അമ്പരിപ്പിക്കുന്ന മായാജാല പ്രകടനവുമായി മഞ്ജു വാരിയർ

manju-magician

നടൻ മോഹൻലാലിന് പിന്നാലെ മാജിക്കിന്റെ മായാലോകത്തേക്ക് നടി മഞ്ജു വാരിയറും. സിനിമയ്ക്കോ കഥാപാത്രത്തിനോ വേണ്ടിയല്ല യഥാർഥ ജീവിതത്തിൽ തന്നെയാണ് മഞ്ജുവിന്റെ മാജിക് പഠനം.

manju-magic

മാജിക് പ്ലാന്റില്‍ മാജിക് ഓഫ് മദര്‍ഹുഡ് (മോം) എന്ന പരിപാടിയ്ക്കുവേണ്ടിയാണ് നടി മാജിക് പഠിക്കുന്നത്. ഗര്‍ഭാവസ്ഥയിലെ 270 ദിവസങ്ങളിലും ജനിച്ചു പിന്നിടുന്ന ആദ്യത്തെ രണ്ട് വര്‍ഷങ്ങളിലും കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട പോഷകാഹാരത്തെ കുറിച്ചും ആരോഗ്യകരമായ മാനസിക ചിന്തകളെ കുറിച്ചും വാക്‌സിനേഷനെ കുറിച്ചും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി നടത്തുന്ന പരിപാടിയാണിത്.

പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനു കീഴിലാണ് മഞ്ജു മാജിക് പഠിക്കുന്നത്. പരിപാടിയ്ക്ക് വേണ്ടിയുള്ള അവസാന റിഹേഴ്‌സലും മഞ്ജു കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി

ജൂലൈ 15ന് കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ വേദിയില്‍ നടി മാജിക് അവതരിപ്പിക്കും. കോയിന്‍ മാജിക്, റോപ് മാജിക്, ഇല്യൂഷനുകള്‍ എന്നിവയാണ് മഞ്ജു അവതരിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
 

Your Rating: