Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവാടയിൽ മഞ്ജുവിന്റെ സർപ്രൈസ്

manju-paavada മഞ്ജു വാരിയർ, പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ പാവാട തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിൽ നിരവധി സർപ്രൈസുകളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്.

വെള്ളിത്തിരയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാരിയരുടെ അതിഥിവേഷമാണ് പാവാടയിലെ ആ സർപ്രൈസ്. പ്രേക്ഷകരാരും പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റ് കൂടിയായിരുന്നു മഞ്ജുവിന്റെ വരവ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വിവരം രഹസ്യമായിവക്കുകയായിരുന്നു. സിനിമയുടെ പ്രചാരണപരിപാടികളിലോ ട്രെയലറിലോ ചിത്രങ്ങളിലോ പോലും മഞ്ജുവിന്റെ പേര് ഇവർ പരാമർശിച്ചിരുന്നില്ല.

മഞ്ജു യാതൊരു പ്രതിഫലവും പറ്റാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് പാവാടയുടെ അണിയറപ്രവർത്തകരുടെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം മഞ്ജു എത്തിയത്. ‌‌ചെറിയ വേഷമായിരുന്നെങ്കിലും ആ റോൾ മനോഹരമാക്കാനും മഞ്ജുവിന് സാധിച്ചു.

Manju Warrier & Sanoop Santhosh | Exclusive Interview | Manorama Online

മമ്മൂട്ടിയുടെ അച്ഛാ ദിൻ എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രമാണ് പാവാട. പൃഥ്വിരാജിനൊപ്പം അനൂപ് മേനോൻ, നെടുമുടി വേണു, മുരളി ഗോപി, സിദ്ദിഖ് എന്നിവർ ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിയ ആണ് നായിക. നടന്‍ മണിയൻപിള്ള രാജുവാണ് സിനിമയുടെ നിർമാണം.

രാജേഷ് പിള്ള–കുഞ്ചാക്കോ ബോബൻ ടീമിന്റെ വേട്ടയാണ് ഈ വർഷത്തെ മഞ്ജുവിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മഞ്ജു എത്തുന്നത്. കരിയറിൽ ആദ്യമായി മഞ്ജു പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും വേട്ടയ്ക്കുണ്ട്.

പാവാട റിവ്യു വായിക്കാം

ഫയർമാൻ എന്ന ചിത്രമൊരുക്കിയ ദീപു കരുണാകരന്റെ കരിങ്കുന്നം 6 ഫീറ്റ് ആണ് പ്രതീക്ഷയർപ്പിക്കുന്ന മഞ്ജുവിന്റെ മറ്റൊരു ചിത്രം. ചിത്രത്തിൽ മഞ്‌ജു വാരിയർ ജയിൽപ്പുള്ളികളുടെ വോളിബോൾ കോച്ചായിട്ടാണ് അഭിനയിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.