Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട്ബുക്ക് നായിക മരിയ റോയ് വിവാഹിതയായി

maria-roy-weding

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ മരിയ റോയ് വിവാഹിതയായി. വിദേശമലയാളി ദമ്പതികളുടെ മകനായ സമിത്ത് ആണ് വരന്‍. കൊച്ചിയിലെ ലെമെറിഡിയനിലായിരുന്നു വിവാഹം.

ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു മുഖമായി മാറിയ താരമാണ്. പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ എന്നാല്‍ പിന്നീട് സിനിമയില്‍ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.