മഴവില്‍ മനോരമയിലെ കുക്കറി റിയാലിറ്റി ഷോ ‘ദേ ഷെഫി’ന്‍റെ അവതാരകനും റേഡിയോ ജോക്കിയുമായ ആര്‍.ജെ. മാത്തുക്കുട്ടിയും(അരുണ്‍ മാത്യു) ആസ്റ്റര്‍ മെഡിസിറ്റിയില്‍ പബ്ലിക്ക് റിലേഷന്‍ ഓഫിസറായ റ്റിന്‍സി തോമസും വിവാഹിതരായി. പെരുമ്പാവൂര്‍ വെങ്ങോല മാര്‍ ബഹനാം പള്ളിയിലായിരുന്നു വിവാഹം.
ചലച്ചിത്ര താരങ്ങളായ ടൊവീനോ തോമസ്, സണ്ണിവെയ്ന്‍, അഹമ്മദ് സിദ്ധിഖ്, ഡോ. റോണി, ഷാലിന്‍ സോയ, സംവിധായകന്‍ രൂപേഷ് പീതാംബരന്‍, സംഗീത സംവിധായകന്‍ റോബി എബ്രഹാം തുടങ്ങി ചലച്ചിത്ര-മാധ്യമ രംഗത്തെ പ്രമുഖര്‍ വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു.
വീക്ഷണം പത്രത്തില്‍ റിപ്പോര്‍ട്ടറായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച മാത്തുക്കുട്ടി 2008 മുതല്‍ സ്വകാര്യ എഫ്എം ചാനലില്‍ റേഡിയോ ജോക്കിയായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു. പോപ്പുലര്‍ റേഡിയോ ഷോയായ ‘റെഡ് കാര്‍പ്പറ്റി’േന്‍റെ അവതാരകനാണ്. ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കു വേണ്ടിയും മധുര നാരാങ്ങ, കൂതറ എന്നീ സിനിമകളിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുളി സീന്‍, ബെഡ് റൂം എന്നീ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യൂ റ്റു ബ്രൂട്ടസിനു വേണ്ടി സംഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.