Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന് മഴവില്‍ മനോരമയിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ

onam-premiere

തിയറ്ററുകളില്‍ ഓണം റിലീസുകൾക്ക് അരങ്ങൊരുമ്പോൾ ചാനലുകളിലും പുതിയ സിനിമകളുടെ ഓണക്കാഴ്ച ഒരുങ്ങുന്നു. തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രങ്ങളാണ് മിനിസ്ക്രീനിൽ റിലീസിനെത്തുന്നത്.

നിവിന്‍ പോളി–വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം, ദിലീപിന്റെ കിംഗ് ലയര്‍, ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരം എന്നിവയാണ് മഴവില്‍ മനോരമയുടെ പ്രധാന ഓണം പ്രിമിയറുകള്‍.

മാധവന്‍ നായകനായ തമിഴ് ചിത്രം ഇരുദി സുട്രു ആണ് തമിഴിൽ നിന്നുള്ള ചിത്രം. ബിജു മേനോന്റെ സോള്‍ട്ട് മാംഗോ ട്രീ എന്നീ സിനിമകളും ഓണത്തിന് മഴവില്‍ മനോരമയില്‍ കാണാം. 

Your Rating: