Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബീഫ് വിഷയം; കേരളത്തിന് നട്ടെല്ലുണ്ടെന്ന് മീന കന്തസാമി

meena-kandasamy

ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് സാഹിത്യകാരിയും സിനിമാതാരവുമായ മീന കന്തസാമി അഭിപ്രായപ്പെട്ടു. കേരള ഹൗസിൽ ബീഫ് വിതരണം ചെയ്തുവെന്ന പരാതിയെ തുടർന്ന ഡൽഹി പൊലീസ് നടത്തിയ റെയ്ഡും പിന്നീടുണ്ടായ രാഷ്ട്രീയപ്രതിഷേധങ്ങളും വലിയ വാർത്തയായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ ഒട്ടാകെ ചർച്ച നടക്കുന്ന ബീഫ് വിഷയത്തിൽ നിരവധി പ്രമുഖർ പ്രതികരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ ഉണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിയിലെ കേരളഹൗസിൽ നടന്ന പ്രതിഷേധം ചർച്ചകൾക്ക് ആക്കംകൂട്ടി.

ബീഫിന്റെ പേരില്‍ കേരള ഹൗസില്‍ നടന്ന റെയ്ഡിനെതിരെ പ്രതികരിച്ച കേരളത്തിന്റെ നിലപാടിനെ പ്രശംസിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് മീന തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ഇതിനിടെ കേരള ഹൗസ് മെനുവിൽ തുടർന്നും ബീഫ് ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനിച്ചു. ഡൽഹി പൊലീസ് റെയ്ഡിനെതിരെ ശക്തമായ പ്രതിഷേധം കേന്ദ്ര സർക്കാരിനെ അറിയിക്കും. കേരള ഹൗസിനെതിരെ ലഭിച്ച പരാതിയുടെ വിശ്വാസ്യത പരിശോധിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.