Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഥുനെ ഞെട്ടിച്ച സിദ്ധിഖ്

sidhique-mithun

പ്രേക്ഷകരുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന വേഷങ്ങളാണ് നടൻ സിദ്ധിഖ് ഓരോ സിനിമയിലും ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ അഭിനയപ്രകടനം കൊണ്ട് മാത്രമാണ്. പുതിയ ചിത്രമായ ആൻമരിയ കലിപ്പിലാണ് എന്ന സിനിമയിൽ പെരുങ്കുടി ബേബി എന്ന കഥാപാത്രത്തെയാണ് സിദ്ധിഖ് അവതരിപ്പിക്കുന്നത്. സമ്പനന്നായ അച്ചായൻ കഥാപാത്രത്തെ സിദ്ധിഖ് മികച്ചതാക്കി എന്നു തന്നെ പറയാം.

ചിത്രത്തിലെ സിദ്ധിഖിന്റെ അഭിനയം തന്നെ ഞെട്ടിച്ചെന്ന് സംവിധായകനായ മിഥുൻ മാനുവൽ തോമസ് പറയുന്നു. മിഥുന്റെ വാക്കുകളിലേക്ക്–‘ചില നടന്മാര്‍ അങ്ങനെയാണ്...വേഷപ്പകര്‍ച്ചകളിലെ പൂര്‍ണ്ണത കൊണ്ട് നമ്മെ ഞെട്ടിക്കും...ആന്‍ മരിയയുടെ ഐശ്വര്യമാണ് പെരുങ്കുടി ബേബി..ഇനിയെത്ര പടങ്ങള്‍ ചെയ്താലും ഇല്ലെങ്കിലും ബേബിച്ചായന്റെ നിറഞ്ഞ കണ്ണുകളും ഇടറിയ ശബ്ദവും ഞാന്‍ ഒരിക്കലും മറക്കില്ല...താങ്ക് യു സിദ്ധിക്ക് ഇക്ക...യു ആർ എ ടെറിഫിക്ക് ആക്ടർ.–മിഥുൻ പറഞ്ഞു. 

Siddique | Exclusive Interview I Me Myself | Manorama Online

Your Rating: