Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അച്ഛന്‍ പൂര്‍ണ സ്വാതന്ത്ര്യം തന്നു, മകനും അതുപോലെ പറക്കട്ടെ: മോഹന്‍ലാല്‍

lal-family

അച്ഛന്റെ ഓർമകൾ പങ്കുവച്ച് നടൻ മോഹൻലാൽ. ‘എന്റെ അച്ഛൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ല, പക്ഷേ അദ്ദേഹം എന്റെ ഓർമയിൽ ഉണ്ട്, ഓർമപ്പെടുത്തലുകളിൽ ഉണ്ട്. ഒരു കാറ്റായി അല്ലെങ്കിൽ ഒരു സുഗന്ധമായി പ്രഭാതമായി രാത്രിയായി എന്റെ അടുത്തുവരും. അങ്ങനെ ഞാൻ എന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട ചെറിയമകനായി മാറും. അത് മനോഹരമായ ഓർമയാണ്. മോഹൻലാൽ പറയുന്നു.

EN APPA - ACTOR MOHANLAL SPEAKS ABOUT HIS FATHER

തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്യുന്ന അപ്പ എന്ന ചിത്രത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു മോഹൻലാല്‍. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും സമുദ്രക്കനി തന്നെയാണ്. നേരത്തെ ചിത്രത്തെ പിന്തുണച്ച് മഞ്ജു വാരിയരും എത്തിയിരുന്നു.

‘ഇന്ന് ഞാനും ഒരു അച്ഛനാണ്. അത് തുടർന്നുകൊണ്ടേയിരിക്കും എന്റെ മകനാൽ അയാളുടെ മകനാൽ. ആ യാത്രയിലെ ചെറിയൊരു കണ്ണിയാണ് നാമോരുരുത്തരും.’

‘എന്റെ അച്ഛന്‍ എനിക്ക് തന്ന സ്വാതന്ത്രമാണ് ഞാന്‍ എന്റെ മകന് നല്‍കുന്നത്. എന്റെ അച്ഛൻ എനിക്ക് എങ്ങനെയാണോ അതുപോലെയാണ് എനിക്ക് എന്റെ മകനും. അവന് ഞാന്‍ പൂര്‍ണ സ്വാതന്ത്രം നല്‍കി. അവന്‍ ഇഷ്ടം പോലെ പറക്കെട്ടെ. ഞാന്‍ എന്റെ അച്ഛനെ സ്‌നേഹിയ്ക്കുന്നു, ബഹുമാനിയ്ക്കുന്നു- മോഹന്‍ലാല്‍ പറഞ്ഞു.
 

Your Rating: