Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകൻ ഒരു അപൂർവ സിനിമ: മോഹൻലാൽ

lal

പുലിമുരുകന്‍ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സിനിമയാണ് പുലിമുരുകനെന്ന് മോഹന്‍ലാല്‍. വളരെ അപൂർവമായ ഒരു കഥയാണ് സിനിമയുടേതെന്നും വലിയൊരു വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാലിന്റെ വാക്കുകളിലേക്ക്–

വളരെയധികം ആഗ്രഹിച്ച ഒരു നിമിഷമാണ്. എല്ലാ സിനിമകൾ തുടങ്ങുമ്പോൾ ഏറ്റവും വലിയ വിജയമാകണമെന്നും എല്ലാം ഭംഗിയായി പോകണമെന്നും നമ്മൾ ആഗ്രഹിക്കാറുണ്ട്. അതിൽ കൂടുതൽ ആഗ്രഹിക്കുന്ന ഒരു സിനിമയാണിത്.

കാരണം ഇതിന്റെ പുറകിൽ ഒരുപാട് കഠിനാധ്വാനം ഉണ്ട്. ഒരു പാട് സമയം ചെലവഴിച്ച് ലൊക്കേഷനിൽ പോകൻ പ്രയാസപ്പെട്ടിട്ടുണ്ട്. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ഞാൻ അഭിനന്ദിക്കുന്നു. അവർക്ക് നന്ദി പറയുന്നു. കാരണം സിനിമ കാണുമ്പോൾ വളരെ ഭംഗിയായിട്ട് തോന്നുമെങ്കിലും ചില സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമായിരുന്നു. പുലിമുരുകൻ സിനിമയ്ക്കുവേണ്ടി ഒരു പരിഭവവും ഇല്ലാതെ പ്രവർത്തിച്ച ഒരുപാട് പേരുണ്ട് യൂണിറ്റംഗങ്ങളും എല്ലാ ഡിപ്പാർട്ട്മെന്റിലും പ്രവർത്തിച്ച ആളുകളേയും ഓർക്കുന്നു.

ചില സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ എന്നാണ് ഇത് കാണാൻ പറ്റുക എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള സിനിമയാണ് പുലിമുരുകൻ. വളരെ ഡൗൺ ടു എർത്ത് ആയിട്ടുള്ള സിനിമയാണ്. എല്ലാവർക്കും മനസിലാകുന്ന സിനിമയാണ്. ഇഷ്ടപ്പെടുന്ന സിനിമയാകും എന്ന് വിശ്വസിക്കുന്നു. തീർച്ചയായും വളരെ അപൂർവമായ ഒരു കഥയാണ്. മനുഷ്യനും ഒരു മൃഗവും തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. വളരെ പ്രയാസമായിരുന്നു ഷൂട്ട്ചെയ്യാൻ.

ഒരു ടൈഗറിനെ വച്ച് ഷൂട്ട് ചെയ്യാൻ വളരെ എളുപ്പമുള്ള കാര്യമായിരുന്നില്ല.ഒരുപാട് സ്ഥലങ്ങളിൽ റിലീസ് ആകുന്ന ചിത്രമാണ്. ഒരുപാട് ഭാഷകളിൽ റിലീസ് ആകാൻ പോകുന്ന ചിത്രമാണ്. സംഘടന രംഗങ്ങൾ പീറ്റർ ഹെയ്ൻ എന്നു പറയുന്ന മാസ്റ്ററാണ്. വളരെയധികം സമയമെടുത്താണ് ചെയ്തിരിക്കുന്നത്.

ഈ സിനിമയെ ഏറ്റവും വലിയ രീതിയിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ സുപ്രധാന പങ്കു ഗോപീസുന്ദർ വഹിച്ചിട്ടുണ്ട്. പാട്ടുകൾ നല്ലതാണ്. ‘നന്നാകുമ്പോൾ എല്ലാം നന്നാകും’ എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാവർക്കും നല്ല ട്രീറ്റ് ആയി മാറട്ടെ പുലിമുരുകൻ. മലയാള സിനിമയ്ക്ക് അല്ലെങ്കിൽ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനിക്കാവുന്ന ഒരു സിനിമയായി മാറാൻ സർവേശ്വരനോട് പ്രാർഥിക്കുന്നു.