Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന്റെ മീശപിരിച്ച് നിവിൻ; വിഡിയോ

nivin-mohanlal

മോഹൻലാലിന്റെ മീശപിരി ആരാധകർക്കെന്നും ആവേശമാണ്. ആരാധകരെപ്പോലെ തന്നെ യുവതാരങ്ങളും ഈ മീശപിരിയുടെ കടുത്ത ആരാധകർ തന്നെ. ഒപ്പം സിനിമയുടെ 100ാം ദിനാഘോഷത്തില്‍ മോഹന്‍ലാല്‍ വീണ്ടും മീശപിരിച്ചു.

ഇവിടെ മീശ പിരിക്കാനും പിരിച്ചുകൊടുക്കാനും കൂടെ ഉണ്ടായിരുന്നത് മലയാവത്തിന്റെ യുവതാരം നിവിൻപോളി. നിവിന്‍ പോളിയടെ ആവശ്യപ്രകാരമായിരുന്നു മോഹൻാൽ മീശപിരിച്ചത്. പരിപാടിയുടെ പ്രത്യേക അതിഥികളായി നിവിന്‍ പോളിയും, അജു വര്‍ഗീസും, അല്‍ഫോണ്‍സ് പുത്രനും എത്തിയിരുന്നു.

ലാലേട്ടന് മീശ പിരിച്ചു കൊടുത്തു നമ്മടെ നിവിൻ അച്ചായൻ | Oppam 101 Days Celebration | Mohanlal

മോഹന്‍ലാലിനൊപ്പം വേദി പങ്കിട്ട നിവിന്‍ പോളിയാണ് അവതാരകരുടെ ആവശ്യപ്രകാരം മോഹൻലാലിനോട് മീശപിരിക്കാമോ എന്ന് ചോദിച്ചത്. 'മോനേ നീ പിരിച്ചോ' എന്ന് നിവിനോട് ലാല്‍ പറയുകയായിരുന്നു. ആരാധകർക്ക് ഇരട്ടി ആഘോഷമായിരുന്നു ആ നിമിഷം.

പലി സിനിമകളിലും ലാലേട്ടൻ പ്രചോദനമായിട്ടുണ്ടെന്നും പ്രേമം സിനിമയിൽ മോഹൻലാലിനെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും നിവിൻ വേദിയിൽ പറഞ്ഞു. പ്രേമത്തിലെ കൊളേജ് കാലഘട്ടം കാണിക്കുന്ന ആക്​ഷന്‍ രംഗത്തിലാണ് നിവിൻ ലാലേട്ടനെ അനുകരിക്കാൻ ശ്രമിച്ചത്. ആ കഥ നിവിന്‍ പറയുന്നു.

‘കൊളേജ് കാലം കാണിക്കുന്ന പ്രേമത്തിലെ സീന്‍ എടുക്കുന്ന നേരത്ത് അല്‍ഫോണ്‍സ് വന്ന് ഞങ്ങളോട് പറഞ്ഞു, ‘ഈ സീന്‍ എങ്ങനെ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു തരില്ല. പക്ഷെ സ്ഫടികത്തില്‍ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ഉണ്ട്, ചന്തയിലേക്ക് വരുന്ന വരവ്. അത് കണ്ടിട്ട് കാരവാനില്‍ നിന്ന് ഇറങ്ങിയാല്‍ മതി.’ ഞങ്ങൾ മൂന്നുപേരും ആ സീന്‍ റിപ്പീറ്റ് ചെയ്ത് കണ്ടതിന് ശേഷമാണ് ആ രംഗത്ത് അഭിനയിച്ചത് - നിവിന്‍ പറഞ്ഞു.

Your Rating: