Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും മോഹൻലാലിന്റെ ‘കൈ’ അഭിനയം

mohanlalhand

കൈവിരലുകൾ കൊണ്ടു പോലും അഭിനയിക്കുന്ന പ്രതിഭ. മോഹൻലാൽ എന്ന നടനെ എല്ലാവരും വാഴ്ത്തുന്നതും വിശേഷിപ്പിക്കുന്നതും അങ്ങനെയാണ്. ആ വിരലുകളുടെയും കൈയ്യുടെയും അഭിനയമാന്ത്രികതയെ ജനതാ ഗാരേജ് എന്ന പുതിയ ചിത്രത്തിലും മോഹൻലാൽ പുറത്തെടുത്തിട്ടുണ്ട്. 

ചിത്രത്തിൽ മോഹൻലാൽ മരത്തിൽ കൈ പിടിച്ചു നിൽക്കുന്ന ഒരു രംഗമുണ്ട്. തന്നെ കാണാനെത്തിയവരെ സുഹൃത്തുക്കൾ തിരികെ പറഞ്ഞു വിടുന്നത് മോഹൻലാലിന്റെ കഥാപാത്രം കാണുന്നു. തുടർന്ന് മനോവിഷമത്തോടെ അദ്ദേഹം മരത്തിൽ അമർത്തി പിടിക്കുന്നു. മനോവ്യഥ താങ്ങാനാവാതെ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നു. കൈ മുഴുവനായി മറയ്ക്കുന്ന ഷർട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നതെങ്കിൽ കൂടി ആ അനക്കം പ്രകടമായി നമുക്ക് കാണാൻ സാധിക്കും. തുടർന്ന് കുഴഞ്ഞ് നിലത്തേക്ക് വീഴുന്ന അദ്ദേഹത്തെ എല്ലാവരും കൂടി താങ്ങിയെടുക്കുന്നു.

ഇൗ രംഗത്തിൽ മാത്രമല്ല ചിത്രത്തിലെ മറ്റു പല രംഗങ്ങളിലും മോഹൻലാൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. കണ്ണുകളും പുരികങ്ങളും തുടങ്ങി ഒാരോ അവയവങ്ങളും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ദശരഥം എന്ന സിനിമയിൽ സുകുമാരിയുമൊത്തുള്ള കൊമ്പിനേഷൻ സീനിലെ മോഹൻലാലിന്റെ കൈവിരൽ അഭിനയം പ്രസിദ്ധമാണ്. അന്യഭാഷയിലുള്ള താരങ്ങൾ പോലും അതിനെ പുകഴ്ത്തിയിട്ടുണ്ട്. ആ നിരയിലേക്ക് ഉയർത്തപ്പെടാൻ സാധ്യതയുണ്ട് അദ്ദേഹത്തിന്റെ ഇൗ പുതിയ പ്രകടനവും.  

Your Rating: