വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനാകുന്നു. എം സിന്ധുരാജ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ജയിംസ് വി.ജെ എഴുതിയ ചെറുകഥയായ പ്രണയോപനിഷത്തിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ നിര്‍മാതാക്കളിലൊരാളായ സോഫിയ പോള്‍ ആണ് പേരിടാത്ത ഈ ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തിലെ പ്രമുഖഛായാഗ്രാഹകരില്‍ ഒരാളായിരുന്ന ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വെള്ളിമൂങ്ങ. ബിജു മേനോനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറി.
1992 ൽ പുറത്തിറങ്ങിയ ആയുഷ്ക്കാലം എന്ന കമൽ ചിത്രത്തിൽ ഛായാഗ്രാഹകൻ സാലു ജോർജിന്റെ സഹായിയായാണ് ജിബു ജേക്കബ് സിനിമയിലെത്തുന്നത്. 2002 ൽ പുറത്തിറങ്ങിയ എ കെ സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലിൻസിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറി. ഇരുപത്തഞ്ചോളം ചിത്രങ്ങൾക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും ജിബു ഛായാഗ്രാഹണം നിർവ്വച്ചിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.