മോഹന്‍ലാലിനു പിറന്നാള്‍ ദിനത്തില്‍ ഹരിഹരാത്മജന്റെ പുണ്യദര്‍ശനം. അമ്മ ശാന്തകുമാരിയുടെ രോഗം മാറ്റണമെന്ന പ്രാര്‍ഥനയുമായി ല്‍ ഇന്നലെ പുലര്‍ച്ചെ സന്നിധാനത്തില്‍ എത്തി നിര്‍മാല്യം കണ്ടുതൊഴുതു.. നെയ്യഭിഷേകവും നടത്തി.
11 വര്‍ഷത്തിനു ശേഷമാണു മോഹന്‍ലാല്‍ ദര്‍ശനത്തിനെത്തുന്നത്. കശ്മീരില്‍ നിന്നാണു വന്നത്. എറണാകുളത്തെ ഫ്ലാറ്റില്‍ എത്തി നെയ്ത്തേങ്ങ നിറച്ചു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടൊപ്പം പുലര്‍ച്ചെ രണ്ടിനു പമ്പയില്‍ എത്തി. ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു ചെറിയനാട് സബ് ഗ്രൂപ്പ് ഓഫിസര്‍ എസ്. അജിത്കുമാര്‍, ആറന്മുള ദേവസ്വത്തിലെ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. അവരോടൊപ്പമാണ് മല കയറിയത്.
ഇരുമുടി കെട്ടില്ലാത്തതിനാല്‍ വടക്കേനടയിലൂടെ സോപാനത്തില്‍ എത്തിയാണു നിര്‍മാല്യം തൊഴുതത്. മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പ്രസാദവും തന്ത്രി കണ്ഠര് രാജീവര് അയ്യപ്പനു ചാര്‍ത്തിയ ഉടയാടയും നല്‍കി. ജപ്പാനില്‍ പോകാനായി രാവിലെ തന്നെ മലയിറങ്ങി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.