Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ട് പാടി, താളം പിടിച്ച്, മീശ പിരിച്ച് ലാലേട്ടൻ

mohanlal-sima

ആദ്യം വിളിച്ചു. പക്ഷേ അവസാനം എത്തി. എന്നിട്ടും പാട്ടു പാടി, താളം പിടിച്ച് വേദി കീഴടക്കി മോഹൻലാൽ. സൈമ അവാർഡ് വേദിയിലായിരുന്നു സൂപ്പർ താരത്തിന്റെ കുസൃതി നിറഞ്ഞ സൂപ്പർ പെർഫോമൻസ്. പരിപാടി കഴിഞ്ഞിട്ട് ഏറെ നാൾ ആയെങ്കിലും വളരെ രസകരമായ മുഴുവൻ വിഡിയോ ഇൗയിടയാണ് പുറത്തിറങ്ങിയത്.

ഉഷ ഉതുപ്പ് വേദിയിൽ വച്ച് ഗാനമാലപിക്കും മുമ്പായി സദസ്സിലിരുന്ന താരങ്ങളെ വേദിയിലേക്ക് വിളിച്ചു. ഒട്ടനവധി താരങ്ങളെ ക്ഷണിച്ചെങ്കിലും ആദ്യം വിളിച്ചത് മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെ. അതും വിശേഷണങ്ങൾ വാരിച്ചൊരിഞ്ഞ്. പക്ഷേ അദ്ദേഹം സദസ്സിലുണ്ടായിരുന്നില്ല. പിന്നീട് ഒടുവിലായി വേദിയുടെ പിന്നിൽ നിന്ന് അദ്ദേഹം പ്രത്യക്ഷപ്പെടുന്നു.

Siima 2015

പാട്ടു പാടാൻ ആവശ്യപ്പെട്ടപ്പോൾ വൈ ദിസ് കൊലവെറി എന്ന ഗാനം പാടി അദ്ദേഹം. പിന്നാലെ ഉഷ ഉതുപ്പിന്റെ പാട്ടിനൊപ്പം താളം പിടിക്കുന്നു. ഒടുവിൽ ഒരു മുത്തവും. അങ്ങനെ ധനുഷും വെങ്കിടേഷും ഉൾപ്പെടുന്ന സൂപ്പർതാര വേദി സത്യത്തിൽ കീഴടക്കിയത് മലയാളത്തിന്റെ അഭിനയവിസ്മയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.