Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ മികച്ച 10 നടന്മാരിലൊരാളാണ് മോഹന്‍ലാല്‍: മീന

meena-mohanlal

മോഹന്‍ലാലിന്റെ നായികയായി തുടര്‍ച്ചയായി അഭിനയിക്കാന്‍ സാധിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്ന് നടി മീന. ലോകത്തെ മികച്ച 10 നടന്മാരിലൊരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും വലിയ പാഠമാണെന്നും മീന പറഞ്ഞു. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ മീന മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിക്കുന്നുണ്ടെങ്കിലും, മലയാളത്തിലാണ് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നത്. മലയാളത്തില്‍ അഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഇതര ഭാഷകളിലേയ്ക്ക് റീമെയ്ക്ക് ചെയ്യുമ്പോള്‍ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിക്കുന്നു. മലയാളത്തില്‍ പുതുതായി ഒരു ചിത്രത്തിലും കരാറായിട്ടില്ല. സിനിമയോടൊപ്പം കുടുംബത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നതിനാലാണ് സിനിമകള്‍ കുറയുന്നതെന്നും താരം പറഞ്ഞു.

വർണപ്പകിട്ട്, ഒളിമ്പ്യൻ അന്തോണി ആദം, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോത്സവം, ദൃശ്യം, മുന്തിരിവള്ളികൾ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളിൽ മോഹൻലാലിനൊപ്പം മീന ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.